സൗരചക്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഏറ്റവും ശക്തമായ സൗരജ്വാലയെ തുടർന്ന്, നാളെ സംഭവിക്കാനിരിക്കുന്ന കൊറോണൽ മാസ് എജക്ഷനുകളിൽ നിന്നുള്ള പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറെടുക്കുകയാണ് ഭൂമി. സാധാരണയായി 11 വർഷമാണ് സൗരചക്രങ്ങൾ നീണ്ടുനിൽക്കുക. 2017 മുതൽ ഭൂമി എക്‌സ് ക്ലാസ് സൗരജ്വാല കണ്ടിട്ടില്ലെന്ന് നാസ റിപ്പോർട്ട് ചെയ്തു.
ഒക്‌ടോബർ 3ന് സൂര്യനിൽ നിന്നും സൗരജ്വാല ഉത്ഭവിച്ചതായി നാസയുടെ ഡൈനാമിക് ഒബ്‌സർവേറ്ററി കണ്ടെത്തിയിരുന്നു. ഈ സൗരജ്വാലയെ നാസ എക്‌സ് ക്ലാസ് എന്ന് തരംതിരിക്കുകയും ചെയ്തു. സൂര്യനിൽ സംഭവിച്ചതിൽ വച്ച് ഏറ്റവും വലിയ സൗരജ്വാലയാണ് ഇതെന്ന് നാസ പറയുന്നു. വ്യാഴാഴ്ച്ച രാവിലെ ഏകദേശം എട്ട് മണിയോടെ സൺസ്‌പോട്ട് AR3842ൽ നിന്നാണ് ഇതിന്റെ ഉത്ഭവം.
ഇത് ഭൂമിയിയുടെ കാന്തിക മണ്ഡലത്തിലേക്ക് എത്തിയതോടെ ഭൂമിയുടെ റേഡിയോ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളെ സാരമായി ബാധിച്ചതായാണ് റിപ്പോർട്ട്. ആഫ്രിക്കയിലെയും സൗത്ത് അറ്റ്‌ലാൻഡിക്കിലെ ചില ഭാഗങ്ങളിലെയും റോഡിയോ കമ്മ്യൂണിക്കേഷനെയാണ് ഈ സൗരജ്വാല ബാധിച്ചത്. 30 മിനിറ്റ് നേരത്തോളമാണ് ഇത് റേഡിയോ സിഗ്നലുകളെ ബാധിച്ചത്. ഇന്ന് ഈ സൗരജ്വാല ഭൂമിയിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post