ബംഗളൂരു: ബംഗളൂരു നമ്മ മെട്രോ നിരക്ക് വര്‍ധിപ്പിക്കാന്‍ പോകുകയാണ് കമ്പനി ഇപ്പോള്‍. അതിന്റെ ഭാഗമായി ജനങ്ങളുടെ അടുത്ത് നിന്നും നിര്‍ദേശങ്ങള്‍ തേടുകയാണ് മെട്രോ. 2011 ല്‍ പ്രവര്‍ത്തനമാരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ നിരക്ക് വര്‍ധനവാണ് ഇത്. ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് ബിഎംആര്‍സിഎല്‍ ആണ് പുതിയ നിരക്ക് പരിഷ്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ അന്വേഷിക്കുന്നത്.
നിരക്ക് വര്‍ധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിര്‍ദേശിക്കാനും നിരീക്ഷിച്ച് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കാനും കമ്മിറ്റി അന്തിമരൂപം നല്‍കും. ഒക്ടോബര്‍ 21നകം ‘മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റി’ക്കാണ് നിര്‍ദേശങ്ങള്‍ നല്‍കേണ്ടത്. ffc@bmrc.co.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നിങ്ങള്‍ക്ക് നിരക്ക് വര്‍ധനവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാം. അല്ലെങ്കില്‍ ലെറ്ററില്‍ എഴുതി നിര്‍ദേശങ്ങല്‍ പോസ്റ്റ് ചെയ്യാം. ‘മെട്രോ റെയില്‍ നിരക്ക് ഫിക്‌സിങ് കമ്മിറ്റി’ ചെയര്‍മാന് ‘സി’ ബ്ലോക്ക്, ബിഎംടിസി കോംപ്ലക്‌സ്, കെഎച്ച് റോഡ്, ശാന്തിനഗര്‍, ബംഗളൂരു 560027 എന്നാണ് വിലാസം.
2017ല്‍ ടിക്കറ്റ് നിരക്ക് 10-15 ശതമാനത്തോളം ആണ് മെട്രോ അധികൃതര്‍ പരിഷ്‌കരിച്ചത്. ഇപ്പോഴത്തെ കുറഞ്ഞ നിരക്ക് 10 രൂപയാണ്. കൂടുതല്‍ നിരക്ക് 60 രൂപയും. മാത്രമല്ല, പര്‍പ്പിള്‍, ഗ്രീന്‍ ലൈനുകളില്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് പരമാവധി നിരക്ക് ബാധകവുമാണ്.
ബെംഗളൂരുവിന്റെ ഗതാഗത സംവിധാനത്തില്‍ നമ്മ മെട്രോ വ്യാപിപ്പിക്കുകയാണ് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്. പ്രധാന ഐടി നഗരമായ ബെംഗളൂരുവിന്റെ വിവിധ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.
Leave a Comment