Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘ നീ ദേശാഭിമാനിയിൽ ആണെങ്കിൽ ഞങ്ങൾക്ക് എന്താ?’; എസ്എഫ്‌ഐ സംഘർഷത്തിനിടെ ചിത്രം പകർത്താൻ ശ്രമം; ദേശാഭിമാനി ലേഖകനെ പോലീസ് തല്ലിയതായി പരാതി

by Brave India Desk
Oct 6, 2024, 12:50 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി പ്രാദേശിക ലേഖകനെ പോലീസ് തല്ലിയതായി പരാതി. മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയ്ക്കാണ് പോലീസിന്റെ തല്ല് കൊണ്ടത്. പോളിടെക്‌നിക് കോളേജിലെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടുള്ള വാർത്ത ശേഖരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം എന്ന് ശരത് പരാതിയിൽ പറയുന്നു.

വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ശരത് പരാതി ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയ മാർച്ചിനിടയിൽ ആയിരുന്നു ആക്രമണം ഉണ്ടായത് എന്നാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. പഴയ എസ്എഫ്‌ഐ പ്രവർത്തകന്റെ വിപ്ലവം മനസിൽ ഉണ്ടെങ്കിലും മാദ്ധ്യമ പ്രവർത്തകൻ ആയതിനാൽ ്അനങ്ങാതെ നിന്നു. സംഘർഷത്തിന്റെ പോലീസുകാർ എസ്എഫ്‌ഐക്കാരെ ലാത്തി കൊണ്ട് അടിയ്ക്കുകയും ബൂട്ടിട്ടി ചവിട്ടുകയും ആയിരുന്നു. തുടർന്ന് വാഹനത്തിൽ ഇവരെ കയറ്റാൻ ശ്രമിക്കുന്നതിനിടെ താൻ ചിത്രങ്ങൾ പകർത്തി. ഇതിനെടെയായിരുന്നു തനിക്ക് മർദ്ദനമേറ്റത് എന്നും ശരത് പറയുന്നു.

Stories you may like

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

സിഎംആർഎൽ കേസ്: പണമിടപാടിൽ വീണയുടെ പങ്ക് തെളിയിക്കുന്ന പുതിയ സൂചനകൾ; കോഴിക്കോട്ട് 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്!

ദേശാഭിമാനിയുടെ ലേഖകനാണെന്നും മർദ്ദിക്കരുതെന്നും പോലീസുകാരോട് പറഞ്ഞു. എന്നാൽ ദേശാഭിമാനിയിൽ ആയാൽ തങ്ങൾക്കെന്താ എന്ന് ആക്രോശിച്ച് മർദ്ദിച്ചു. മുഖ്യമന്ത്രിയെയും പാർട്ടി നേതാക്കളെയും അസഭ്യം പറഞ്ഞുവെന്നും ശരത് ആരോപിക്കുന്നുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ പോളിടെക്‌നിക് കോളേജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയിൽ മട്ടന്നൂർ പോളിടെക്‌നിക് കോളേജിന് മുന്നിൽ ആഹ്ലാദപ്രകടനം റിപ്പോർട്ട് ചെയ്യാനെത്തുന്നത് 3.45ടെയാണ്. 4.45 കഴിഞ്ഞതോടെ എസ്എഫ്‌ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു. തുടർന്ന് വിജയികളെ ആനയിച്ച് എസ്എഫ്‌ഐയുടെ പ്രകടനം. പ്രകടനത്തിനിടയിൽ വിദ്യാർഥി സംഘടനകൾ തമ്മിൽ ചെറിയ തോതിൽ സംഘർഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ഞാനും കാണുന്നുണ്ട്. പഴയ എസ്എഫ്‌ഐ വിപ്ലവം ഉള്ളിലുണ്ടെങ്കിലും മാധ്യമപ്രവർത്തനകനാണല്ലോ എന്ന ഉറച്ചബോധ്യത്തിൽ അനങ്ങാതെ നിന്നു. പൊലീസ് എസ്എഫ്‌ഐ പ്രവർത്തകർക്ക് നേരെ ലാത്തീവീശി. പ്രകോപനം സൃഷ്ടിക്കാൻ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്യു-എബിവിപി പ്രവർത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാൽ തീർന്നേക്കാവുന്ന ഒരു പ്രശ്‌നം പൊലീസ് ലാത്തിച്ചാർജ് വരെ കൊണ്ടെത്തിച്ചു. എസ്എഫ്‌ഐ പ്രവർത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയിൽ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു. ഒരുനിമിഷം പഴയചോറ്റുപട്ടാളത്തെ ഓർമ വന്നു. പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് ഞാനും നീങ്ങി. അടച്ചിട്ട ഇടിവണ്ടിയിൽ എത്തിവലിഞ്ഞ് വിദ്യാർഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാൻ ശ്രമിച്ചു. തല്ലാൻ നേതൃത്വം കൊടുത്ത എഎസ്‌ഐ ഇടിവണ്ടിയിൽ നിന്ന് ഇറങ്ങിവന്നു. ഞാനയാളുടെ നെഞ്ചിലെ നെയിംബോർഡ് നോക്കി. കെ ഷാജി എന്നാണ് പേര്. എന്റെ ഫോണിൽ ആ പേര് കുറിച്ചുവച്ചു. ഇതയാളും കണ്ടു. ലാത്തിച്ചാർജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയിൽ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്. കുറച്ചുനിമിഷങ്ങൾക്ക് ശേഷം ഈ ഷാജി എന്ന എഎസ്‌ഐ കുറച്ച് പൊലീസുകാരെയും കൂട്ടി എന്റെ അടുക്കൽ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു. അവരെന്റെ നേർക്ക് പാഞ്ഞടുത്തു. ഞാൻ വാർത്ത റിപ്പോർട്ട് ചെയ്യാൻ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയൽ കാർഡ് അവർക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീൽ ആയാൽ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധിവിട്ടപ്പോൾ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു. കോൺസ്റ്റബിൾമാരായ സന്ദീപ്, ജിനീഷ്, അശ്വിൻ, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മർധനം. കോൺസ്റ്റബിൽ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയിൽ മുഖ്യമന്ത്രിയെയും പാർടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു. എന്നെ സസ്‌പെൻഡ് ചെയ്താൽ എനിക്ക് പുല്ലാണെന്ന് പറയുന്നു. അൻപത്തി രണ്ട് തികഞ്ഞ ഒരു എഎസ്‌ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചിൽ നെയിംബോർഡില്ല. എനിക്കിനി അത്രയേ സെർവീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു. പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നിൽ പാർടി സഖാക്കൾ ഇടിവണ്ടിതടഞ്ഞു. ഞങ്ങളെ പുറത്തിറക്കി. മട്ടന്നൂർ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂർ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർധനമേറ്റ സിപിഐ എം മട്ടന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലും ഒപ്പമുണ്ട്.
പാർടിയാണ് ഞങ്ങൾക്കൊപ്പമുള്ളത്.. അതിലോളം പ്രതീക്ഷ മറ്റൊന്നിലുമില്ല. മട്ടന്നൂർ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടും. മുട്ടുമടക്കില്ല.

Tags: DESABHIMANIpolicesarath
Share5
Tweet
SendShare

Latest stories from this section

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

ഐഫോണും ബൈക്കും വാങ്ങാൻ 13 കാരിയുടെ ക്വട്ടേഷൻ; വയോധികനെ കൊന്ന് വീഡിയോ കോളിൽ കാട്ടിക്കൊടുത്തു, നാടിനെ നടുക്കി കൊലപാതകം!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോടതി പോലും അറിഞ്ഞില്ല, പെരിയ കേസിലെ ഒന്നാം പ്രതി നാല്പത് ദിവസമായി ആയുർവേദ ആശുപത്രിയിൽ “സുഖചികിത്സയിൽ’

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

Discussion about this post

Latest News

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

തന്ത്രപ്രധാന നയതന്ത്ര സന്ദർശനം: അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ കാശ്മീരിലേക്ക്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല; വിശാൽ കൃഷ്ണമൂർത്തി പൊട്ടിച്ചെറിഞ്ഞ രഹസ്യങ്ങളുടെ കെട്ടുകൾ; ‘ദേവദൂതനി’ലെ ഒളിഞ്ഞിരിക്കുന്ന ജീനിയസ് ടച്ച്

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

പന്തിന്റെ വെടിക്കെട്ടും ബൗളർമാരുടെ തീപ്പൊരിയും; ഗാലെയിൽ ഇന്ത്യൻ ഷോ; അവസാന ദിനം ലങ്കയെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

ശരീരം തരുന്ന ഈ മുന്നറിയിപ്പുകൾ അവഗണിക്കരുത്; വൃക്കരോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

രണ്ടു മണിക്കൂർ കാത്തിരുന്നു, മടങ്ങിപ്പോകാൻ തോന്നി; മന്ത്രി പി.സി. വിഷ്ണുനാഥിനെ വേദിയിലിരുത്തി വിമർശനവുമായി അടൂർ ഗോപാലകൃഷ്ണൻ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

‘മഹാരാഷ്ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ ; മതപരിവർത്തനം നടത്തുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ശിക്ഷകൾ

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

27 വർഷം മുൻപ് നിർമ്മിച്ച മുംബൈ-പൂനെ എക്സ്പ്രസ് വേയിൽ ഇന്നും ഒരു കുഴിപോലുമില്ല; നല്ല കാര്യങ്ങൾ ആരും എഴുതില്ലെന്ന് നിതിൻ ഗഡ്കരി; ഒപ്പം രസകര പ്രതികരണവും

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

ഞാൻ പറഞ്ഞിട്ടല്ലേ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്; തിരിഞ്ഞുനോക്കി സഞ്ജു, ഞെട്ടി ലാലേട്ടൻ; സോഷ്യൽ മീഡിയ ഇളക്കിമറിച്ച് പുതിയ വീഡിയോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies