ആറുമാസത്തെ വാടക മുന്‍കൂര്‍ നല്‍കിയിട്ടും യാതൊരു മുന്നറിയിപ്പുകളും കൂടാതെ വീട് ഒഴിപ്പിച്ച വീട്ടുടമയ്‌ക്കെതിരെ നടപടിയെടുത്ത് കോടതി . വാടകക്കാരനായ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ വീട്ടുടമ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കാനാണ് കോടതി ഉത്തരവിട്ടത്. അമേരിക്കയിലെ സൗത്ത് കരോലിനയിലെ കോടതിയാണ് ഇത്തരമൊരു വിധി പുറപ്പെടുവിച്ചത്്. സ്റ്റുഡന്റ് ഹൗസിംഗ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്മെന്റ് കമ്പനിയായ കാമ്പസ് അഡ്വാന്റേജിനെതിരെ 2022 -ല്‍ വാടകക്കാരനായ വിദ്യാര്‍ത്ഥി നല്‍കിയ പരാതിയിലാണ് കഴിഞ്ഞ സെപ്റ്റംബര്‍ 19 -ന് കോടതി വാടകക്കാരന് 7,00,000 ഡോളര്‍ (5.88 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
കൊളംബിയയിലെ ബെനഡിക്റ്റ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ പോസ്റ്റലിന് 2022 ജൂലൈ 11-ന് തന്റെ അപ്പാര്‍ട്ട്മെന്റായ ദി റോവനില്‍ നിന്ന് ഒഴിയണമെന്ന് ഇമെയില്‍ സന്ദേശം ലഭിച്ചത്. എന്നാല്‍ താന്‍ എഗ്രിമെന്റ് പുതുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അവിടെത്തന്നെ തുടരുകയാണെന്നും ദ റോവന്‍ അപ്പാര്‍ട്ട്‌മെന്റിന് മറുപടി നല്‍കി.
തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ 2022 ജൂലൈ 18 -ന് വാടക എഗ്രിമെന്റ് പുതുക്കുന്നതിനായി ആറുമാസത്തെ വാടകയായ 3.20 ലക്ഷം രൂപയും നല്‍കി.
എന്നാല്‍ 2022 ഓഗസ്റ്റ് 5 -ന് പോസ്റ്റല്‍ തിരികെ എത്തിയപ്പോള്‍ അപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരുന്ന സ്വകാര്യ വസ്തുക്കള്‍ എല്ലാം നഷ്ടപ്പെട്ടതായി വിദ്യാര്‍ത്ഥി കണ്ടെത്തി. തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ അപ്പാര്‍ട്ട്‌മെന്റ് ഒഴിപ്പിക്കുന്നതിന് ഭാഗമായി അവയെല്ലാം നീക്കം ചെയ്തു എന്നായിരുന്നു ദ റോവന്‍ നല്‍കിയ മറുപടി.
സുരക്ഷിതമായി സൂക്ഷിക്കാത്തതിനെ തുടര്‍ന്ന് അവയില്‍ പലതും നശിച്ചു പോയതായും പോസ്റ്റല്‍ മനസ്സിലാക്കി. നഷ്ടപരിഹാരം നല്‍കുമെന്ന് ദി റോവന്‍ ഉറപ്പ് നല്‍കിയെങ്കിലും പിന്നീട് കൂടുതല്‍ ആശയവിനിമയം അപ്പാര്‍ട്ട്‌മെന്റ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല, തുടര്‍ന്നാണ് 2022 ഓഗസ്റ്റ് 23-ന് വിദ്യാര്‍ത്ഥിയുടെ കുടുംബം കോടതിയെ സമീപിച്ചത്.
Discussion about this post