ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു. സിനിമയില്‍ ഒരുമത വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. ശബരിമല സ്ത്രീ പ്രവേശനവിവാദങ്ങളുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ഭാഗങ്ങളും വിമര്‍ശനങ്ങള്‍ക്കിടയാക്കി. എന്നാല്‍, ഇപ്പോഴിതാ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജിയോ ബേബി.
സിനിമയിലുള്ളത് ഹിന്ദു സംസ്‌കാരത്തോടുള്ള വിരോധമല്ലെന്ന് ജിയോ ബേബി പറഞ്ഞു. ശബരിമല വിഷയമില്ലായിരുന്നെങ്കില്‍ ചിത്രം ഇതിലും മികച്ചതാവുമായിരുന്നുവെന്നും തന്റെ കഴിവിന്റെ പോരായ്മകൊണ്ടാണ് ഈ വിധത്തില്‍ സിനിമ നിര്‍മിക്കേണ്ടിവന്നതെന്നും ജിയോ ബേബി വ്യക്തമാക്കി. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബിയുടെ പ്രസ്താവന.
ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയിരുന്നില്ലെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ക്രിയേറ്റീവ്ലി ഹൈ ആണെന്ന അഭിപ്രായം എനിക്കില്ല. സിനിമ എഴുതി, ആലോചിച്ചുപോയി ഒരു ഘട്ടംവരെ എത്തിയപ്പോള്‍ മുന്നോട്ടുപോകാന്‍ പറ്റുന്നില്ല. എപ്പോഴും ഫിലിംമേക്കേഴ്സ് ഉപയോഗിക്കുന്ന ഒരു ടെക്നിക്ക് ഉണ്ടാവും.
ക്രിയേറ്റീവായുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് ഈ ടെക്നിക് എടുത്ത് ഉപയോഗിക്കേണ്ടി വരിക. ശബരിമല വിഷയമില്ലാത്ത ഇതിലും മികച്ചൊരു ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഉണ്ടാക്കാമായിരുന്നുവെന്നാണ് വ്യക്തിപരമായ അഭിപ്രായം. പക്ഷേ എനിക്ക് അറിയില്ല. എന്റെ കഴിവിന്റെ പോരായ്മ കൊണ്ട്, സിനിമയെ മുന്നോട്ടുകൊണ്ടുപോകണം, യാദൃച്ഛികവശാല്‍ ആ സമയത്ത്, ഞാന്‍ സിനിമ ആലോചിക്കുമ്പോ നാട്ടില്‍ ഈ വിഷയം നടന്നുകൊണ്ടിരിക്കുകയാണ്. ഒരുതരം രക്ഷപ്പെടലാവുമോയെന്ന് പലവട്ടം ആലോചിച്ചു.
ആ ഭാഗം ഇല്ലാത്ത ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ഇതിലും മനോഹരമായിരിക്കും. എന്നാല്‍, അതുണ്ടാക്കാന്‍ എനിക്കറിയില്ല. പക്ഷേ ഞാന്‍ ചെയ്തത് ഒട്ടും പ്രാധാന്യം ഇല്ലാത്ത കാര്യമല്ല. എന്റെ ഫിലിംമേക്കറുടെ കഴിവുകുറവുകൊണ്ട് കൂടെയാണത് സംഭവിക്കുന്നത്. ഈ വിമര്‍ശനവും സ്വീകാര്യതയുമൊക്കെയാണ് സിനിമയുടെ വിജയമെന്ന് വിചാരിക്കുന്നു.











Discussion about this post