Thursday, June 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

നിന്റെ കഴിവിൽ എനിക്ക് സംശയമില്ല; ധോണിയുടെ ഒരൊറ്റ വാക്ക്, ചെപ്പോക്കിൽ ഉർവ്വിൽ പട്ടേൽ കൊടുങ്കാറ്റായി

by Brave India Desk
May 11, 2026, 04:43 pm IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഐ.പി.എൽ ചരിത്രത്തിലെ വേഗമേറിയ അർദ്ധസെഞ്ച്വറി എന്ന റെക്കോർഡിനൊപ്പമെത്തിയ (13 പന്തിൽ 50) ഉർവ്വിൽ പട്ടേലിന്റെ വെടിക്കെട്ടിന് പിന്നിൽ ‘മഹി മന്ത്രം’. ലഖ്‌നൗവിനെതിരായ തകർപ്പൻ പ്രകടനത്തിന് ശേഷം തന്റെ വിജയരഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഈ യുവതാരം. ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതിരുന്ന ഉർവ്വിൽ, ലഖ്‌നൗവിനെതിരെ 23 പന്തിൽ 65 റൺസെടുത്താണ് ചെന്നൈയുടെ വിജയശില്പിയായത്. മത്സരത്തിന് മുൻപ് ഡ്രസ്സിംഗ് റൂമിൽ വെച്ച് എം.എസ്. ധോണി നൽകിയ ഉപദേശമാണ് തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചതെന്ന് ഉർവ്വിൽ പറഞ്ഞു.

“നല്ല തുടക്കം കിട്ടിയിട്ടും ഞാൻ ഔട്ടാകുന്നു, എന്ത് ചെയ്യണം?” എന്ന് ഉർവ്വിൽ ചോദിച്ചപ്പോൾ ധോണി നൽകിയ മറുപടി ഇതായിരുന്നു: “നിന്റെ കഴിവിൽ എനിക്ക് ഒട്ടും സംശയമില്ല. ഉള്ള സംശയമെല്ലാം നിന്റെ മനസ്സിലാണ്. അത് മാറ്റി വെച്ച് കൃത്യമായ പന്തിനെ കൃത്യമായ സ്ഥലത്തേക്ക് അടിക്കാൻ നോക്കുക.” ഈ വാക്കുകൾ തന്റെ മനസ്സിലെ പേടി മാറ്റിയെന്ന് ഉർവ്വിൽ വെളിപ്പെടുത്തി.

Stories you may like

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഇന്നിംഗ്‌സിന്റെ ആദ്യ എട്ട് പന്തിൽ ആറ് സിക്സറുകൾ പറത്തുന്ന ആദ്യ താരമെന്ന റെക്കോർഡും ഉർവ്വിൽ സ്വന്തമാക്കി. റുതുരാജ് ഗെയ്‌ക്‌വാദ് നൽകിയ പിന്തുണയും വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കാൻ സഹായിച്ചുവെന്നും താരം പറഞ്ഞു. “നീ റൺസ് എടുക്കുന്നുണ്ടോ ഇല്ലയോ എന്നത് എനിക്ക് വിഷയമല്ല, നിന്റെ ഈ അഗ്രസീവ് ബാറ്റിംഗ് എനിക്ക് ഇഷ്ടമാണ്” എന്ന് അച്ഛൻ എപ്പോഴും പറയാറുണ്ടായിരുന്നു. ആ പിന്തുണയാണ് പേടിയില്ലാതെ കളിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നും താരം കൂട്ടിചേർത്തു.

ഫിഫ്റ്റി അടിച്ചതിന് പിന്നാലെ കീശയിൽ നിന്ന് ഒരു കുറിപ്പ് പുറത്തെടുത്ത് ഉർവ്വിൽ ആഘോഷിച്ചിരുന്നു. ‘പപ്പാ, ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്’ എന്നും തന്റെ കുലദൈവങ്ങളായ ജോഗനി ചേഹർ മായോടും ഗോഗ സിക്കോതർ മായോടുമുള്ള നന്ദിയുമാണ് അതിൽ കുറിച്ചിരുന്നത്.

Tags: MS DhoniUrvil Patel
ShareTweetSendShare

Latest stories from this section

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

ഗില്ലിനെ ടി 20 ടീമിൽ നിന്ന് ഒഴിവാക്കിയത് ശരിയായില്ല, അവനെ പോലെ ഒരു മികച്ച താരത്തെ പുറത്താക്കിയത് ബിസിസിഐ കാണിച്ച മണ്ടത്തരം: മുഹമ്മദ് അസ്ഹറുദ്ദീൻ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

അവനെ അടുത്ത മത്സരത്തിൽ നിന്ന് പുറത്താക്കണം; യുവതാരം വൈഭവ് സൂര്യവംശിക്കെതിരെ കടുത്ത നിലപാടുമായി സഞ്ജയ് മഞ്ജരേക്കർ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

സ്ഥിരതയുടെ രാജാവായി ശുഭ്മാൻ ഗിൽ; കുറഞ്ഞ അവസരങ്ങളിൽ തിളങ്ങി സഞ്ജുവും; ആരാണ് ഏകദിനത്തിൽ ഹീറോ? കണക്കുകൾ കള്ളം പറയില്ല

Latest News

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

രൺവീർ സിംഗിന്റെ ‘ധുരന്ധർ’ തരംഗത്തിൽ പ്രധാനമന്ത്രി മോദിയും; രൺവീർ സിംഗിന്റെ ചിത്രത്തെ നെറ്റ്ഫ്ലിക്സ് സീരീസ് സ്റ്റൈലിൽ ഏറ്റെടുത്ത് ബിജെപി

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

പുനരുപയോഗ ഊർജ്ജ രംഗത്ത് ഏറ്റവും മികച്ച മുന്നേറ്റമുണ്ടാക്കിയ രാജ്യം ഇന്ത്യ; വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട്

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

വാടക ലാഭിക്കാൻ ഷാർജയിൽ താമസം, ദുബായിൽ ജോലി; പ്രവാസി മലയാളികളുടെയടക്കം ഉറക്കം കെടുത്തിയ ‘അൽ താവുൻ ശാപത്തിന്’ ഒടുവിൽ ശാശ്വത പരിഹാരം!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

‘മന്ത്രങ്ങൾ ഉരുവിട്ട് യുവതിയെ കരയിപ്പിച്ചു; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതം മാറ്റിയ കേസിൽ ഒളിവിലായിരുന്ന മൗലവി പിടിയിൽ!

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

പ്രതിരോധ രംഗത്ത് ചരിത്ര നേട്ടം; ഇന്ത്യയുടെ ‘ബ്രഹ്മോസ്’ ബൂസ്റ്റർ സെഞ്ച്വറിയടിച്ചു, വിയറ്റ്നാമിലേക്ക് അടുത്ത വൻ കയറ്റുമതിക്കൊരുങ്ങി രാജ്യം

അഫ്ഗാനുമായി ബന്ധമില്ല,സംസാരമില്ല:ഇപ്പോൾ ഇന്ത്യയുടെ മടിയിലിരിക്കുന്നവർ പണ്ട് ഞങ്ങളുടെ സംരക്ഷണയിൽ ഒളിച്ചു കഴിഞ്ഞവരായിരുന്നു; നിലതെറ്റി പാകിസ്താൻ

‘ഇമ്രാൻ ഖാന്റെ ഭരണകാലത്ത് ഐഎസ്ഐക്ക് വഴിവിട്ട സ്വാതന്ത്ര്യം, പാർലമെന്റ് അട്ടിമറിച്ചു’; പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ വെളിപ്പെടുത്തൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies