ആഫ്രിക്കന്‍ ഒച്ചുകളുടെ അധിനിവേശം നമ്മുടെ നാട്ടില്‍ വലിയ ശല്യമായി മാറിയിരിക്കുകയാണ്. പലവിധ രോഗങ്ങള്‍ പരത്തുന്ന ഇവയെ തുരത്താന്‍ വലിയ പ്രയാസവുമാണ്. ഇപ്പോഴിതാ ഇത്തരത്തിലൊരു അധിനിവേശ സ്പീഷിസിനെക്കുറിച്ചുള്ള വിവരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്നത്.
വളരെ അപകടകാരികളായ ജീവികളാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. കടുത്ത വിഷം ശരീരത്തില്‍ വഹിക്കുന്ന തവളയിനമായ കേന്‍ ടോഡുകളാണ് ഇത്തരത്തില്‍ അധിനിവേശം നടത്തിയിരിക്കുന്നത്. . അമേരിക്കന്‍ വന്‍കരകളില്‍ പെറു മുതല്‍ ടെക്‌സസ് വരെയുള്ള മേഖലയാണ് ഇവയുടെ ജന്മനാട്. എന്നാല്‍ കപ്പല്‍വഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കന്‍ വന്‍കരകളില്‍ നിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഇരുപതാം നൂറ്റാണ്ടില്‍ ഇവ എത്തിപ്പെട്ടു. ഓസ്‌ട്രേലിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഇത് വന്‍ ശല്യമായിത്തീര്‍ന്നിരിക്കുകയാണ്.
കേന്‍ ടോഡുകള്‍് ആറിഞ്ചോളം വലുപ്പം വയ്ക്കുന്നവയാണ്. മഞ്ഞ, ബ്രൗണ്‍ നിറത്തിലാണ് ഇവ കാണപ്പെടുന്നത്. തലയുടെ പിന്‍ഭാഗത്തു നിന്നു പാല്‍പോലെയുള്ള ഒരു വിഷവസ്തു കേന്‍ ടോഡുകള്‍ പുറപ്പെടുവിപ്പിക്കും. മനുഷ്യരുള്‍പ്പെടെ മിക്ക ജീവികള്‍ക്കും അതിമാരകമാണ് ഈ വിഷം.
ഓസ്‌ട്രേലിയിയലും മറ്റും കരിമ്പുകൃഷിക്കാരുടെ ആവശ്യപ്രകാരമാണ് കേന്‍ ടോഡുകളെ കൊണ്ടുവന്നതെന്നൊക്കെ ചരിത്രമുണ്ട്. അന്ന് കരിമ്പുകൃഷിക്ക് നാശമുണ്ടാക്കിക്കൊണ്ടിരുന്ന കുറേ വിട്ടിലുകളെ ഒതുക്കാന്‍ കേന്‍ ടോഡുകള്‍ കര്‍ഷകര്‍ക്ക് സഹായകമായി. എന്നാല്‍ പിന്നീട് കേന്‍ ടോഡുകള്‍ തന്നെ വലിയ നാശമായി മാറി കേന്‍ ടോഡുകള്‍ ശല്യമുണ്ടാക്കുന്ന മറ്റൊരു രാജ്യം തയ്വാനാണ്. ഇവിടേക്ക് വിനോദവളര്‍ത്തലിനു വേണ്ടിയാണ് ഇവയെ എത്തിച്ചതെന്നു കരുതപ്പെടുന്നു.
തയ്വാനില്‍ കേന്‍ ടോഡ് തവളകള്‍ക്ക് ശത്രുക്കളൊന്നുമില്ല അതിനാല്‍ തന്നെ ഇവപെരുകുകയാണ്. മറ്റുള്ള തവളകളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇവയുടെ പ്രജനനം കേന്‍ ടോഡുകള്‍ അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനും തയാറാണ്. ഇതും ഇവയുടെ നിലനില്‍പ്പിന് സഹായകരമാവുകയാണ്.
Discussion about this post