മാദ്ധ്യമപ്രവർത്തകരോടുള്ള ‘കടക്ക് പുറത്ത്’ പ്രയോഗത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിളിക്കുന്നിടത്ത് മാത്രമേ പോകാൻ പാടുള്ളു എന്നും വിളിക്കാത്ത സ്ഥലത്ത് പോകാൻ പാടില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിളിക്കാത്ത സ്ഥലങ്ങളിൽ പോയിരിക്കുന്നവരെ ഉദ്ദേശിച്ചാണ് താൻ ഈ പരാമർശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. വിളിച്ചിടത്ത് മാത്രമേ എവിടെ ആയാലും പോകാവൂ എന്നും ക്ഷണിക്കാത്ത സ്ഥലങ്ങളിൽ പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘വിളിക്കാത്ത സ്ഥലത്തല്ല പോയി ഇരിക്കേണ്ടത്’ എന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അങ്ങനെ എവിടെയെങ്കിലും വന്നിരുന്നാൽ ദയവായി പുറത്തു പോകുമോ എന്ന് ചോദിക്കുന്നതിനുപകരം, ‘പുറത്ത് കടക്കൂ’ എന്ന് ഞാൻ പറഞ്ഞിട്ടുണ്ടാവും, അത്രയേയുള്ളൂ’ എന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
2017 ജൂലായ് 21 ന് തിരുവനന്തപുരത്തുവെച്ച് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമങ്ങളെയാണ് ‘കടക്ക് പുറത്ത്’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പുറത്താക്കിയത്. സിപിഎം- ബിജെപി-ആര്‍എസ്എസ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘അമ്പലക്കള്ളന്മാര്‍ കടക്കു പുറത്ത്’ എന്ന തരത്തില്‍ യുഡിഎഫ് പ്രചാരണം തുടങ്ങിയിരുന്നു. മാദ്ധ്യമപ്രവർത്തകർ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.













Discussion about this post