പുരുഷ കമ്മീഷൻ അത്യാവശ്യമാണെന്ന് എഴുത്തുകാരി കെആർ മീര. പുരുഷ സമൂഹത്തെ പുതിയ കാലത്തിനും കുടുംബജീവിതത്തിനും പരുവപ്പെടുത്തി വിദ്യാഭ്യാസം നൽകാൻ ഒരു പുരുഷ കമ്മീഷൻ അത്യാവശ്യമാണെന്നാണ് കെആർ മീര അഭിപ്രായപ്പെട്ടിരിക്കുന്നത്.
തനിക്ക് പുരുഷവിരോധമില്ല. മറിച്ച് പുരുഷനെയും സ്ത്രീയെയും ഒരുപോലെയാണ് കാണുന്നതെന്നും എഴുത്തുകാരി വ്യക്തമാക്കി.
വ്യക്തികളെ മാറ്റി നിർത്തൂ, അനുഭവിച്ച് പോന്നിരുന്ന പ്രിവിലേജുകൾ നഷ്ടപ്പെടുന്നത് തന്നെ പീഡനമായി ചില പുരുഷന്മാർക്ക് അനുഭവപ്പെടാം. അങ്ങനെയുള്ളവർക്ക് വിദ്യാഭ്യാസം നൽകുകയല്ലാതെ എന്താ മാർഗം?. കുഞ്ഞേ ഇത് പീഡനമല്ല, ഇത് നീ ഇത്ര നാൾ അനുഭവിച്ചിരുന്ന ചില പ്രിവിലേജുകൾ, നിന്റെ അത്ര തന്നെ അവകാശങ്ങളുള്ള, നിന്റെ അത്ര തന്നെ ജന സംഖ്യാ ശക്തിയില്ല ഒരു വിഭാഗത്തെ അടിമപ്പെടുത്താൻ മുൻ തലമുറ ചിട്ടപ്പെടുത്തിയ ചില നിയമങ്ങളുടെ ബാക്കിപത്രമാണ്, അതിനെ നീ വിട്ടു കൊടുക്കണം, എങ്കിലേ നാമൊരു നല്ല സമൂഹമാകൂ എന്ന് ആ കുട്ടികളോട് പറഞ്ഞു കൊടുക്കണമെന്ന് കെആർ മീര കൂട്ടിച്ചേർത്തു.













Discussion about this post