സംസ്ഥാനത്തെ 7 ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങൾ നാളെ സെമി ഫൈനലിന് വിധി എഴുതും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്നാളെ ആദ്യഘട്ട വോട്ടെടുപ്പ്. 11ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ പരസ്യപ്രചാരണം നാളെ സമാപിക്കും.
7 ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് നാളെ വോട്ടെടുപ്പ്. ഗ്രാമപഞ്ചായത്ത് – 471, ബ്ലോക്ക് പഞ്ചായത്ത് – 75, ജില്ലാ പഞ്ചായത്ത് – 7, മുനിസിപ്പാലിറ്റി – 39, കോർപ്പറേഷൻ – 3 എന്നിവഉൾപ്പെടെ ആകെ 11,168 വാർഡുകളിലാണ് സ്ഥാനാർഥികൾ ജനവിധി തേടുന്നത്. ആകെ1,32,83,789 വോട്ടർമാരാണ് പട്ടികയിലുള്ളത്. പുരുഷൻമാർ – 62,51,219. സ്ത്രീകൾ 70,32,444. ട്രാൻസ്ജെൻഡർ 126. 456 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്. ആകെ 36,630 സ്ഥാനാർഥികളാണ് നാളെ ബാലറ്റിലുണ്ടാവുക. 17,056 പുരുഷന്മാരും, 19,573 സ്ത്രീകളും, ഒരുട്രാൻസ്ജെൻഡറുമാണ് മത്സരിക്കുന്നത്.
ആദ്യഘട്ടത്തിൽ ആകെ 15432 പോളിങ് സ്റ്റേഷനുകളാണുളളത്. ഇതിൽ 480 എണ്ണം പ്രശ്‌നബാധിതബൂത്തുകളായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞ 15432 കൺട്രോൾയൂണിറ്റും 40261 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2516 കൺട്രോൾയൂണിറ്റും 6501 ബാലറ്റ് യൂണിറ്റും റിസർവ്വായി കരുതിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻഅറിയിച്ചു.












Discussion about this post