ടോക്യോ : ജപ്പാനിൽ അതിതീവ്ര ഭൂകമ്പം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവ്വേ പ്രകാരം 53.1 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്. വടക്കൻ ജപ്പാനിലെ മിസാവ നഗരത്തിന് 73 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായിട്ടാണ് പ്രഭവകേന്ദ്രം.
ഡിസംബർ 8 ന് വൈകുന്നേരം 7:45 നായിരുന്നു ഭൂകമ്പം ഉണ്ടായത്. ഭൂകമ്പത്തിന് പിന്നാലെ തന്നെ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വടക്കുകിഴക്കൻ തീരത്ത് പരമാവധി മൂന്ന് മീറ്റർ ഉയരത്തിൽ സുനാമി ഉണ്ടാകുമെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹൊക്കൈഡോ, അമോറി, ഇവാട്ടെ എന്നീ പ്രിഫെക്ചറുകളിൽ ആണ് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
ഈ വർഷം ജൂലൈയിൽ, ജപ്പാനിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. എന്നാൽ ആ ഭൂകമ്പത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നില്ല. 2011 ൽ, ജപ്പാനിൽ 9.1 തീവ്രത രേഖപ്പെടുത്തിയ മെഗാത്രസ്റ്റ് ഭൂകമ്പമാണ് രാജ്യത്തെ നടുക്കിയ വലിയ സുനാമിക്ക് കാരണമായിരുന്നത്.









Discussion about this post