ലക്‌നൗ : ക്രിക്കറ്റ് കളിക്കുന്ന ഉത്തർപ്രദശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ലക്നൗവിലെ ഏകാന സ്‌റ്റേഡിയത്തിൽ അഖിലേന്ത്യ അഡ്വക്കേറ്റ് ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്. ഇതിനിടയിലാണ് യോഗി ആദിത്യനാഥ് ക്രിക്കറ്റ് കളിച്ചത്.
കാവി വസ്ത്രമണിഞ്ഞ് പതിവ് പോലെയാണ് അദ്ദേഹം എത്തിയത്. വേദിയിൽ സംസാരിച്ച് കഴിഞ്ഞ ശേഷം ക്രിക്കറ്റ് കളിക്കാനായി സ്‌റ്റേഡിയത്തിന്റെ നടുത്തളത്തിലേക്ക് വരുകയായിരുന്നു. ഓരോ തവണ ബാറ്റ് ചെയ്യുമ്പോഴും ചിരിക്കുന്ന യോഗിയുടെ ചിത്രങ്ങളും വൈറലായിട്ടുണ്ട്. അദ്ദേഹം ബാറ്റ് ചെയ്യുമ്പോൾ പുറകിൽ നിൽക്കുന്ന വിക്കറ്റ് കീപ്പർ കൈയടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ക്രിക്കറ്റ് കളിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളും വീഡിയോകളും ഉത്തർപ്രദേശ് സർക്കാരിന്റെ ഔദ്യോഗിക എക്‌സ് പേജിൽ പങ്കുവച്ചിട്ടുണ്ട് .
‘കഴിഞ്ഞ ദിവസം ഞാൻ ലക്‌നൗവിൽ നടന്ന 36-ാമത് അഖിലേന്ത്യാ അഡ്വക്കേറ്റ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ 10 വർഷങ്ങളിൽ, ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് കായിക പ്രവർത്തനങ്ങളിൽ വൻ മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. ‘ഖേലോ ഇന്ത്യ’, ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’, ‘എംപി സ്പോർട്സ് മത്സരം’ എന്നിവ ഇതിന് തെളിവാണ്. രാജ്യത്തുടനീളം മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും’ എന്ന് യോഗി ആദിത്യനാഥ് എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ഫെഡറേഷൻ (FIDE) റേറ്റഡ് കളിക്കാരനുമായ ചെസ്സ് കളിക്കുന്ന യോഗിയുടെ വീഡിയോ വൈറലായിരുന്നു. കുഷഗ്ര അഗർവാളുമായാണ് അദ്ദേഹം ചെസ് കളിച്ചത് .
Discussion about this post