എല്ലാവീടുകളിലും അത്യാവശ്യമുള്ള പച്ചക്കറിയാണ് തക്കാളി. എന്നാല്‍ അത് ദീര്‍ഘകാലം സൂക്ഷിക്കാന്‍ സാധിക്കാത്ത ഒരു പച്ചക്കറി കൂടിയാണ്. പെട്ടെന്ന് തക്കാളി ചീത്തയായി പോകുന്നതാണ് ഒരു പ്രധാന പ്രശ്‌നം. ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും ഇത് നശിപ്പോകാറുണ്ട്. ഇപ്പോഴിതാ ഇതിനുള്ള ചില പരിഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളത്തില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരി ഒഴിച്ച് തക്കാളി അതില്‍ മുക്കി വയ്ക്കുക. പത്തുമിനിറ്റ് കഴിഞ്ഞ് വീണ്ടും തക്കാളി സാധാരണവെള്ളത്തില്‍ കഴുകി തുടച്ചെടുക്കാം. ഇനി ഓരോ തക്കാളിയും എടുത്ത് പേപ്പറില്‍ പൊതിഞ്ഞ് ഒരു ബൗളിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.ഇത് തക്കാളി പെട്ടെന്ന് ചീത്തയാകുന്നത് തടയുന്നു.
തക്കാളി ഒരാഴ്ചയോളം ചീത്തയാവാതിരിക്കാന്‍ മെഴുകുതിരി സഹായിക്കുന്നു. അതിനായി ആദ്യം ഒരു തക്കാളി എടുത്തശേഷം അതിന്റെ ഞെട്ടിന്റെ ഭാഗം കളയണം. എന്നിട്ട് ഞെട്ടിന്റെ ഭാഗത്ത് കുറച്ച് മെഴുകുതിരി ഉരുക്കി ഒഴിക്കുക. ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യമുള്ളപ്പോള്‍ തക്കാളി എടുത്ത് മെഴുകുതിരി ഇളക്കിമാറ്റി കഴുകി കറിക്ക് ഉപയോഗിക്കാം.
ബോക്‌സിലേക്ക് ടിഷ്യു പേപ്പര്‍ മടക്കി വച്ചതിന് ശേഷം അതിലേയ്ക്ക് കുറച്ച് പൊടിയുപ്പ് വിതറിയിടാം. ഞെട്ടിന്റെ ഭാഗം ഉപ്പില്‍ മുട്ടി നില്‍ക്കുന്ന പോലെ വേണം തക്കാളി ബോക്‌സില്‍ വയ്ക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കണമെന്നില്ല മാസങ്ങളോളം കിച്ചനില്‍ കേടുകൂടാതെയിരിക്കും.
Discussion about this post