എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് സംഘടിപ്പിച്ച ലഹരി പാർട്ടിയിൽ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും പങ്കെടുത്തുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ഞെട്ടി സിനിമാ ലോകം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടുങ്ങുന്നതിന് മുൻപെ പുറത്ത് വന്ന ലഹരി പാർട്ടിയുടെ വിവരങ്ങൾ സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയിട്ടുണ്ട് വരും ദിവസങ്ങളിൽ ലഹരി പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ താരങ്ങളുടെ പേരുകൾ പുറത്തുവരും.
വിവാദം സൃഷ്ടിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ മേഖലയിൽ ലഹരി ഉപയോഗം വ്യാപകമാകുന്നതായി ബന്ധപ്പെട്ട പരാമർശം ഉണ്ട്. ഇതിന് പിന്നാലെയാണ് ലഹരി പാർട്ടിയിൽ യുവ താരങ്ങൾ പങ്കെടുത്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. റിപ്പോർട്ടിലെ വിവരങ്ങൾ സാധൂകരിക്കുന്നതാണ് ഈ വിവരം.
കഴിഞ്ഞ ദിവസമാണ് ലഹരി പാർട്ടി നടത്തിയതിനെ തുടർന്ന് ഗുണ്ടാ നേതാവ് ഓംപ്രകാശിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ കൊല്ലം സ്വദേശി ഷിഹാസിനെയും ഒപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്നും മാരക ലഹരിമരുന്നായ കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് സിനിമാ താരങ്ങളുടെ ഇയാളുടെ ഹോട്ടലിൽ എത്തിയതായി വ്യക്തമായത്.
കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ആയിരുന്നു ലഹരി പാർട്ടി. ഈ ഹോട്ടലിൽ മൂന്ന് മുറികളാണ് ഓംപ്രകാശം ബുക്ക് ചെയ്തിരുന്നത് എന്നാണ് പോലീസ് പറയുന്നത്. മുറികളിൽ എത്തി പോലീസ് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post