Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ലൈംഗികഅടിമകളായി 370 സ്ത്രീകൾ, മക്കളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല; ദുർഭരണം,കൊൽക്കത്ത ബിരിയാണി പിറന്ന അടുക്കളയുടെ ഉടമ

by Brave India Desk
Oct 7, 2024, 04:06 pm IST
in India, Lifestyle, Offbeat
Share on Facebook
Tweet
WhatsApp
Telegram

ക്ലാസിക്കുകളുടെ നഗരമാണ് കൊൽക്കത്ത…പഴമയുടെയും പുതുമയുടെയും മണം ഒരുമിക്കുന്ന നഗരം. ഓരോ തെരുവും ആധുനികതയും ചരിത്രവും സമന്വയിച്ച് പോകുന്നു. കൊൽക്കത്തയ്ക്ക് ഒരു കഥപറയാനുണ്ട്. രുചി കുമുളങ്ങളെ ത്രസിപ്പിക്കുന്ന ബിരിയാണിക്ക് കാരണമായ നവാബിന്റെ കഥ.

1847 മുതൽ 1856 വരെ, ഉത്തർപ്രദേശിന്റെ വടക്ക് ഭാഗത്തുണ്ടായിരുന്ന അവധ് എന്ന നാട്ടുരാജ്യത്തിന്റെ അവസാനത്തെ നവാബായിരുന്നു വാജിദ് അലി ഷാ. ഇദ്ദേഹത്തിന്റെ അടുക്കളയിലാണ് ബിരിയാണി പിറന്നത്. 19ാം നൂറ്റാണ്ടിലെ ഇദ്ദേഹത്തിന്റെ ദുർഭരണം കാരണം അന്നത്തെ ബ്രിട്ടീഷ് സർക്കാർ വാജിദ് അലിയെ പുറത്താക്കി അവധിനെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കീഴിലാക്കി. ഇതോടെ ഇയാൾ കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ മെറ്റിയാബ്രൂസിലെ ഗാർഡൻ റീച്ചിലേക്ക് ഒളിച്ചോടി. വെറും ഒമ്പത് വർഷത്തെ ഭരണം പൂർത്തിയാകാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴായിരുന്നു ഒളിച്ചോട്ടം.കൊൽക്കത്തയിലേക്കുള്ള അദ്ദേഹത്തിന്റെ ഒളിച്ചോട്ടത്തിൽ നവാബിന്റെ 370 ലൈംഗിക അടിമകളും,ഭാര്യമാരാണെന്നും ചില രേഖകളിൽ പറയുന്നു,പെൺകുട്ടികൾ,പാചകക്കാർ,മൃഗങ്ങൾ എന്നിവയും ഒളിച്ചോടുമ്പോൾ നവാബിനൊപ്പം ഉണ്ടായിരുന്നത്രേ. 370 ഭാര്യമാരിൽ പലരെയും മടുത്ത നവാബ് ഇവരിൽ പലരെയും ഉപേക്ഷിച്ചിരുന്നുവെന്നതും ചരിത്രം. പലഭാര്യമാരിലായി നൂറുകണക്കിന് മക്കളാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.

Stories you may like

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

അവധിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ നവാബ് വാജിദ് അലി ഇംഗ്ലണ്ടിലെത്തി രാജ്ഞിയുടെ സമീപമെത്തി തനിക്ക് നേരിട്ടത് അനീതിയാണെന്ന് ബോധ്യപ്പെടുത്താൻ തീരുമാനിച്ചു. എന്നാൽ ആനാരോഗ്യം കാരണം ഇംഗ്ലണ്ടിലേക്കുള്ള യാത്ര നടന്നില്ല. അതിനിടെയാണ് 1857 ലെ സ്വാതന്ത്ര്യ സമരം ഉണ്ടാകുന്നത്. ഇത് അവധ് തിരികെ ലഭിക്കുമെന്ന അദ്ദേഹത്തിന്റെ എല്ലാ പ്രതീക്ഷകളും തകർത്തു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുകയും 26 മാസത്തേക്ക് ഫോർട്ട് വില്യംസിൽ തടങ്കലിലാക്കുകയും ചെയ്തു. മോചിതനായ ശേഷം, കൽക്കട്ടയിലെ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനത്തിനടുത്തുള്ള ഗാർഡൻ റീച്ചിൽ ബിഎൻആർ ഹൗസ് എന്ന പേരിൽ ഒരു കെട്ടിടം അദ്ദേഹത്തിന് അനുവദിച്ചു. അന്ന് അതിനെ പരിഖാന എന്നായിരുന്നു വിളിച്ചിരുന്നത്. അവധിന്റെ ചെറിയൊരു പതിപ്പ് കൊൽക്കത്തയിൽ സൃഷ്ടിക്കാൻ ശ്രമിച്ചു. സുൽത്താൻ ഖാന എന്ന അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ കുട്ടികളെയും മക്കളെയും മുഴുവൻ താമസിപ്പിക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന് രണ്ട് ബംഗ്ലാവുകൾ കൂടി പണിയേണ്ടി വന്നു. നവാബ് വാജിദ് അലി ഷായ്ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ അലവൻസ് നൽകിയിരുന്നുവെങ്കിലും ഇതൊന്നും അദ്ദേഹത്തിന് തികഞ്ഞിരുന്നില്ല. ഇതിനിടെ നവാബിന്റെ ഒരു ഭാര്യയായ മഷുക് മഹൽ തന്റെ പ്രതിമാസ അലവൻസ് വർദ്ധിപ്പിക്കാനായി ബ്രിട്ടീഷുകാരെ സമീപിച്ചു. ഇതോടെ മഷുക് മഹലിന്റെ അലവൻസ് വർദ്ധിപ്പിക്കാൻ ബ്രിട്ടീഷുകാർ ഉത്തരവിട്ടു. ഇത് വാജിദ് അലി ഷായെ വല്ലാതെ വേദനിപ്പിച്ചു. 1878 ൽ അദ്ദേഹം തന്റെ 27 ബീഗങ്ങളെ ഒറ്റ ദിവസം കൊണ്ട് വിവാമോചനം ചെയ്തു. തുടർന്ന് അലവൻസുമായി അദ്ദേഹം ജീവിക്കാനാരംഭിച്ചു.

നവാബിന്റെ വിശ്രമകാലത്ത് സുൽത്താൻ ഖാനയിലെ പാചകപ്പുരയിൽ ദിവസവും രുചികരമായ വിഭവങ്ങൾ പാകം ചെയ്യപ്പെട്ടു. രാജകീയ അടുക്കളയിൽ അങ്ങനെ അക്കാലത്ത് പിറന്ന ഭക്ഷണമാണ് കൊൽക്കത്ത ബിരിയാണി. അവധിൽ മസാലകൾ ചേർത്ത മാംസവും അരിയുമായിരുന്നു ബിരിയാണിയുടെ കൂട്ടെങ്കിൽ കൊൽക്കത്തയിലെത്തിയപ്പോൾ ഉരുളക്കിഴങ്ങും മുട്ടയും അരിയുമായി. അങ്ങനെ നവാബിന്റെ ബിരിയാണിക്കൊതി മാറ്റാനായി പാചകക്കാർ ഉരുളക്കിഴങ്ങും മുട്ടയും ചേർത്ത് ഉണ്ടാക്കിയ ബിരിയാണിയാണ് ഇന്ന് പ്രശ്‌സതമായ കൊൽക്കത്ത ബിരിയാണിയായത്. പോർച്ചുഗീസുകാർ പരിചയപ്പെടുത്തിയ ഉരുളക്കിഴങ്ങ്,മാംസത്തിനെ പോലെ മസാലയുടെ എല്ലാ ഗുണങ്ങളും സ്വീകരിക്കുന്നതിനാൽ മാംസത്തിന് പകരം വ്യാപകമായി ഉപയോഗിച്ച് തുടങ്ങി.

Tags: wifeWajid Ali Shah
Share1
Tweet
Send
Share

Latest stories from this section

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

HIV ബാധിതരുടെ എണ്ണത്തിൽ 16 ഇരട്ടി വർദ്ധനവ്; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഫിജി!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

ഏഷ്യൻ ഗെയിംസിന് പോരാട്ടച്ചൂട്: ടെക്ബോളിൽ ഇന്ത്യ ഇന്ന് കന്നി അങ്കത്തിന്; മെഡൽ ലക്ഷ്യമിട്ട് അനസ്-ഡെക്ലാന് സഖ്യം!

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

80s AI ഫോട്ടോ ട്രെൻഡ് നൽകിയ എട്ടിന്റെ പണി! 45 വർഷം മുൻപ് മുങ്ങിയ കള്ളിയെ കുടുക്കിയത് ഇൻസ്റ്റാഗ്രാം ട്രെൻഡ്

Latest News

ടാറ്റയിൽ വീണ്ടും നേതൃമാറ്റം ; ടാറ്റ സൺസ് ചെയർമാൻ സ്ഥാനം രാജിവെച്ച് എൻ ചന്ദ്രശേഖരൻ ; ഓഹരികളിൽ ഇടിവ്

ടാറ്റ ഗ്രൂപ്പ് തലപ്പത്ത് എൻ ചന്ദ്രശേഖരൻ തുടരും : അഞ്ച് വർഷത്തേക്ക് കൂടി നിയമനം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

കേരളത്തിനാവശ്യം മൻമോഹൻ സിങ്ങിൻ്റേത് പോലെയുള്ള സാമ്പത്തികപരിഷ്കരണം:വി.ഡി. സതീശൻ!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

സസ്യലോകത്തെ കൊലയാളി! ഇരയെ നിമിഷനേരം കൊണ്ട് ഇലക്ട്രിക് ഷോക്കടിപ്പിച്ച് വിഴുങ്ങുന്ന വീനസ് ഫ്ലൈട്രാപ്പ്!

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

വർഷങ്ങളോളം ‘ചത്തു’കിടക്കും, ഒരു തുള്ളി വെള്ളം വീണാൽ പുനർജനിക്കും! പ്രകൃതിയുടെ ഈ ‘അമർത്യ’

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

പാട്ട് പാടിയാൽ പോരെ, എന്തിനാ അച്ചാർക്കച്ചവടം?ചിത്ര അരുണിന്റെ കൽപ്പാത്തി സ്റ്റോർ

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശക്തവും സമൃദ്ധവുമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനായി പൂർണ്ണ അർപ്പണബോധത്തോടെ നയിക്കുന്ന പ്രധാനമന്ത്രി’ ; മോദിക്ക് ജന്മദിനാശംസകളുമായി വിജയ്

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

പ്രധാനമന്ത്രിയുടെ ജന്മദിനം: കാശിയിൽ പ്രത്യേക പ്രാർത്ഥനകളുമായി പ്രമുഖ എൻഡിഎ നേതാക്കൾ

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്; മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷത്തെ തടവുശിക്ഷ വിധിച്ച് വിജിലൻസ് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies