പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസിന് പിന്നിലെ വാഹനത്തിലെ യാത്രക്കാര്‍ തീ കണ്ട് അവസരോചിതമായി ബസ് നിര്‍ത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഉച്ചയ്ക്ക് 2.30ന് പുനലൂര്‍ പത്തനാപുരം പാതയില്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമാണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് തീ പിടിച്ചത്. കായംകുളം ഡിപ്പോയില്‍ നിന്നും പുനലൂരില്‍ എത്തിയ ബസ് രണ്ട് 25നാണ് പുനലൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നും യാത്ര ആരംഭിക്കുന്നത്.
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ഏകദേശം ഒന്നര കിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കാണ് ബസ്സിന്റെ മുന്‍വശത്തായി തീ കാണപ്പെട്ടത്.ബസിന് പിറകിലായി വാഹനത്തില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ ബസ്സിന് അടിയിലായി തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയും കെഎസ്ആര്‍ടിസി ബസ്സിനെ തടഞ്ഞ് നിര്‍ത്തുകയും ആയിരുന്നു. വാഹനം നിര്‍ത്തിയപ്പോഴേക്കും അടിയിലായി വലിയതോതില്‍ തീയും പുകയും കാണപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തി.
പ്രദേശവാസികളുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തം ഒഴിവായത്.. പുനലൂര്‍ ഫയര്‍ഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. പ്രാഥമിക പരിശോധനയില്‍ എഞ്ചിന്‍ ഭാഗത്തെ ഡീസല്‍ ചോര്‍ച്ചയാണ് തീ പടരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ചു.
Discussion about this post