എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് സംഘടിപ്പിച്ച ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടി പ്രയാഗ മാർട്ടിൻ. ഓംപ്രകാശുമായി യാതൊരു ബന്ധവും ഇല്ല. ലഹരി ഉപയോഗിക്കുന്ന ആളല്ല താനെന്നും പ്രയാഗ പറഞ്ഞു.
ഓംപ്രകാശുമായി യാതൊരു ബന്ധവും ഇല്ല. ലഹരി ഉപയോഗിക്കുന്ന ആളല്ല താൻ. യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും പ്രയാഗ പറഞ്ഞു. പ്രയാഗമാർട്ടിൻ യാതൊന്നും അറിയില്ലെന്ന് മാതാവ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം പ്രയാഗയ്‌ക്കൊപ്പം ശ്രീനാഥ് ഭാസിയും ഹോട്ടൽ മുറിയിൽ എത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനോട് നടൻ പ്രതികരിച്ചിട്ടില്ല.
20 സിനിമാ താരങ്ങളാണ് ലഹരി പാർട്ടിയ്ക്കിടെ ഓംപ്രകാശിന്റെ മുറിയിൽ എത്തിയത് എന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബാക്കിയുള്ളവരുടെ പേര് വിവരങ്ങൾ പോലീസ് ഉടനെ പുറതതുവിടും. കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ വച്ചായിരുന്നു പാർട്ടി. മൂന്ന് മുറികളാണ് ഹോട്ടലിൽ ബുക്ക് ചെയ്തിരുന്നത്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ടാണ് ഓംപ്രകാശിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ കൂട്ടാളിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നടത്തിയ അന്വേഷണത്തിലാണ് സിനിമാ താരങ്ങൾ എത്തിയതായി വ്യക്തമായത്.
Discussion about this post