സൗദി ഭരണകാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ശ്വാസകോശത്തിൽ വീക്കം ഉണ്ടായതിനെ തുടർന്നാണ് രാജാവിനെ വൈദ്യപരിശോധനയ്ക്ക് വിധയനാക്കിയതെന്ന് റോയൽ കോർഡ് അറിയിച്ചു.
മേയ് മാസത്തിൽ ജിദ്ദിയിലെ അൽ സലാം പാലസിലെ റോയൽ ക്ലിനിക്കിൽ നടത്തിയ വൈദ്യപരിശോധനയിലാണ് അദ്ദേഹത്തിന് ശ്വാസകോശ അണുബാധ കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് തുടർ ചിത്സക്കായി രാജാവ് വൈദ്യപരിശോധനയ്ക്ക് വിധയനായത്. രാജാവിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്നും റോയൽ കോർട്ട് അഭ്യർത്ഥിച്ചു.എൺപത്തിയെട്ടുകാരനായ സൽമാൻ രാജാവ് കഴിഞ്ഞ മന്ത്രിസഭായോഗത്തിലുൾപ്പെടെ സജീവമായി പങ്കെടുത്തിരുന്നു.
Discussion about this post