മൈക്രോ ബ്ലോഗിങ് സമൂഹമാദ്ധ്യമ പ്ലാറ്റ്ഫോം ആയ എക്സിൽ 200 മില്യൺ ഫോളോവേഴ്സ് എന്ന ചരിത്ര നേട്ടം സ്വന്തമായിരിക്കുകയാണ് ഇലോൺ മസ്ക്. എക്‌സിൽ 200 ദശലക്ഷം ഫോളോവേഴ്‌സിനെ മറികടക്കുന്ന ആദ്യത്തെ വ്യക്തിയാണ് മസ്ക് . ഇതോടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ പ്രബലനായി മാറിയിരിക്കുകയാണ് മസ്ക്.
2022-ലാണ് ട്വിറ്റർ എന്ന മൈക്രോ ബ്ലോഗിങ് സൈറ്റ് 44 ബില്യൺ ഡോളറിന് (4,400 കോടി രൂപ) ഇലോൺ മസ്ക് സ്വന്തമാക്കിയത്. അതിനുശേഷം വലിയ രീതിയിലുള്ള പല മാറ്റങ്ങളും ട്വിറ്ററിൽ മസ്ക് കൊണ്ടുവന്നു. ധനസമ്പാദന നയം അവതരിപ്പിച്ചതും ട്വിറ്ററിനെ എക്‌സ് എന്ന് പുനർനാമകരണം ചെയ്തതുമെല്ലാം മസ്കിന്റെ ശ്രദ്ധേയമായ നടപടികൾ ആയിരുന്നു.
ഇലോൺ മസ്ക് കഴിഞ്ഞാൽ എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ളത് മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് ആണ്. 131.9 ദശലക്ഷം ഫോളോവേഴ്‌സാണ് എക്‌സിൽ ഒബാമയെ പിന്തുടരുന്നത്. തൊട്ടു പുറകിലായി 113.2 ദശലക്ഷം ഫോളോവേഴ്‌സുമായി ഫുട്‌ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആണുള്ളത്.110.3 ദശലക്ഷം ഫോളോവേഴ്‌സുമായി പോപ് താരം ജസ്റ്റിൻ ബീബറും 108.4 ദശലക്ഷം ഫോളോവേഴ്സുമായി ഗായിക റിഹാനയും ആണ് എക്സിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള ചില പ്രമുഖ താരങ്ങൾ.
Discussion about this post