കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടി കണ്ടപ്പൻചാൽ സ്വദേശിനിയാണ് മരിച്ചത്.
മുൻഭാഗത്തിരുന്ന മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവമ്പാടി സ്വകാര്യ ആശുപത്രയിയിൽ ഇരുപതോളം പേർ ചികിത്സയിലുണ്ടെന്നാണ് വിവരം. ഉച്ച
റോഡിൽ നിന്നും ബസ് കീഴ്‌മേൽ മറിയുകയായിരുന്നു. ഉന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. െൈകവരികളോ സുരക്ഷാ ബാരിക്കേടുകളോ ഇല്ലാത്ത പാലത്തിൽ നിന്നാണ് ബസ് മറിഞ്ഞത്. നാലോളം പേരെ പുഴയിൽ നിന്നാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാരും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
Discussion about this post