Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും വിശ്വസിച്ചില്ല’;സുഹൃത്തിന്റെ വീട്ടിലെ സ്വർണ്ണമോഷണാരോപണം യുവതിയുടെ ജീവനെടുത്തു!

by Brave India Desk
Feb 22, 2026, 12:32 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാൻ ശ്രമിച്ചതിൽ മനംനൊന്ത് കാസർകോട് സ്വദേശി ജസീല ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുമായി കുടുംബം. “ഞാൻ ഖുറാനിൽ തൊട്ട് സത്യം ചെയ്തു, ഞാനല്ല അത് എടുത്തതെന്ന്.എന്നിട്ടും അവരാരും വിശ്വസിച്ചില്ല” – നീറുന്ന ഓർമ്മകളുമായി ജസീലയുടെ ഉമ്മ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കഴിഞ്ഞ ഞായറാഴ്ച എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജസീല, കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. മരിക്കുന്നതിന് മുൻപ് താൻ നിരപരാധിയാണെന്ന് വ്യക്തമാക്കി ജസീല പുറത്തുവിട്ട വീഡിയോ സന്ദേശം ഇപ്പോൾ സോഷ്യൽ മീഡിയയിൽ നൊമ്പരമാവുകയാണ്.

Stories you may like

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

ജസീലയുടെ സുഹൃത്തിന്റെ വീട്ടിൽ നിന്ന് ഒൻപതര പവൻ സ്വർണ്ണം കാണാതായതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സുഹൃത്ത് വിളിച്ചതനുസരിച്ചാണ് ജസീല ആ വീട്ടിൽ പോയത്. എന്നാൽ സ്വർണ്ണം നഷ്ടപ്പെട്ടതോടെ ജസീലയാണ് ഇത് കവർന്നതെന്ന് ആരോപിച്ച് സുഹൃത്തും വീട്ടുകാരും ജസീലയുടെ വീട്ടിലെത്തി വലിയ രീതിയിൽ ബഹളം വെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ അപമാനത്തിന് പുറമെ ഭർത്താവിന്റെ കുടുംബവും ജസീലയെ സംശയിക്കുകയും ആക്ഷേപിക്കുകയും ചെയ്തതോടെ യുവതി കടുത്ത മാനസിക വിഷമത്തിലായി. താൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താൻ പരിശുദ്ധ ഖുറാനിൽ തൊട്ട് സത്യം ചെയ്തിട്ടും ആരും അത് ചെവികൊണ്ടില്ലെന്ന് കുടുംബം പറയുന്നു.

ആദൂർ പോലീസ് സ്റ്റേഷനിൽ സുഹൃത്ത് നൽകിയ പരാതിയെ തുടർന്ന് ജസീലയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ ജസീലയ്ക്ക് മോഷണത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും പ്രാഥമികമായ അന്വേഷണം മാത്രമാണ് നടത്തിയതെന്നുമാണ് പോലീസിന്റെ വിശദീകരണം. എന്നാൽ പോലീസിൽ പരാതി നൽകാൻ താൻ ശ്രമിച്ചെങ്കിലും അവർ അത് സ്വീകരിച്ചില്ലെന്ന് ജസീല വീഡിയോയിൽ ആരോപിക്കുന്നുണ്ട്. നിയമപാലകരിൽ നിന്ന് നീതി ലഭിക്കില്ലെന്ന തോന്നലും അവരെ ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് സംശയിക്കുന്നു.

ആറും നാലും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളാണ് ജസീലയ്ക്കുള്ളത്. ഉമ്മ മരിച്ചതറിയാതെ ‘അമ്മ എവിടെ’ എന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നത് കണ്ടുനിൽക്കുന്നവരുടെ കരളലിയിപ്പിക്കുകയാണ്. താൻ നേരിട്ട അപമാനത്തിനും നീതിനിഷേധത്തിനുമെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജസീലയുടെ കുടുംബം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. സ്വർണ്ണം കാണാതായ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. നിരപരാധിയായ ഒരു യുവതിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Tags: policeJASEELA
Share
Tweet
Send
Share

Latest stories from this section

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

അംഗങ്ങൾക്ക് യോഗ്യതയില്ല, വരുന്നു വിജ്ഞാപനം’: സംസ്ഥാന വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാർ നീക്കം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

Latest News

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

ആഗോള ചിപ്പ് ഹബ്ബാകാൻ ഇന്ത്യ; സെമികണ്ടക്ടർ മേഖലയിൽ പുതിയ പ്രതീക്ഷ

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘സ്നേഹമെന്ന ഭ്രാന്തിലെ മനോഹരമായ ഭാഗം!’: ഗായകൻ വിജയ് മാധവിന്റെയും ദേവികയുടെയും കുഞ്ഞിനെ കൊഞ്ചിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

40 കിലോമീറ്റർ കാറിന് മുകളിൽ; സാഹസികമായി ലഹരി സംഘത്തെ പിടികൂടി പൊലീസുകാരൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അയാളെ കളി പഠിപ്പിക്കേണ്ടതില്ല, വിട്ടുകൊടുത്താൽ മതി; വിരാടിന്റെ ബാറ്റിങ്ങിനെ വാനോളം പുകഴ്ത്തി ഗിൽ

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

അമിത് ഷായ്ക്ക് നേരെ കരിങ്കൊടി: യൂത്ത് കോൺഗ്രസ് നീക്കത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കടുത്ത അതൃപ്തി

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies