തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഒന്നാം സമ്മാനമായ 25 കോടിരൂപ കിട്ടുന്ന ഭാഗ്യവാൻ ആരാണെന്ന കാത്തിരിപ്പിലാണ് കേരളം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രംഗസ്വാമി എന്നിവർക്കാണ് കഴിഞ്ഞ വർഷം തിരുവോണം ബമ്പർ കിട്ടിയത്. അതേസമയം പാലക്കാട് തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയത്. 13.02ലക്ഷം ടിക്കറ്റുകൾ പാലക്കാട് വിറ്റപ്പോൾ വിറ്റുപോയത്. തിരുവനന്തപുരത്ത് 9.46 ലക്ഷവും തൊട്ടു പുറകിലുള്ള തൃശ്ശൂരിൽ 8.61ലക്ഷവുമാണ് വിൽപന.
ഇന്നലെ വൈകിട്ട് നാലുവരെ വിറ്റത് 72 ലക്ഷത്തോളം ടിക്കറ്റുകളാണ്. 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. ഗോർഖിഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഭാഗ്യവാനെ കണ്ടെത്താനുള്ള നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് ധനമന്ത്രി കെ എൻ ബാലഗോപാലും രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എം എൽ എയും നിർവഹിക്കും.











Discussion about this post