ഹിന്ദീ സീരിയൽ പ്രേമികൾക്ക് സുപരിചിതയായ നടിയാണ് ആശ നേഗി. ജനപ്രിയ പരമ്പരയായ പവിത്ര റിശ്തയിലൂടെയാണ് ആശ നേഗി സ്റ്റാർ ആയി മാറുന്നത്. ഹിന്ദി ടെലിവിഷൻ രംഗത്ത് ഇപ്പോൾ തിരക്കേറിയ താരമാണ് ആശ നേഗി.
ഇപ്പോഴിതാ ഹിന്ദി ടെലിവിഷൻ മേഖലകളിലും കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന നടിയുടെ തുറന്നുപറച്ചിൽ ചർച്ചയാവുകയാണ്. ടെലിവിഷൻ രംഗത്ത് തന്റെ തുടക്കകാലത്ത് തനിക്കും ഇത്തരത്തിൽ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ആശ നേഗി വെളിപ്പെടുത്തുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
തന്റെ കരിയറിന്റെ തുടക്കകാലത്ത് കണ്ടുമുട്ടിയ ഒരു കോർഡിനേറ്ററിൽ നിന്നാണ് മോശം അനുഭവം ഉണ്ടായിട്ടുള്ളത്. തന്റെ 20കളിലായിരുന്നു അയാളെ കണ്ടുമുട്ടിയത്. ടെലിവിഷനിലെ ജോലിയെ കുറിച്ചെല്ലാം അന്ന് സംസാരിച്ചു. കൂടെ കിടക്കണമെന്ന് നേരിട്ട് അയാൾ പറഞ്ഞിട്ടില്ല. എന്നാൽ, അയാൾ പറഞ്ഞുവരുന്നത് അതാണെന്ന് തനിക്ക് മനസിലായി. ഇവിടെയെല്ലാം ഇങ്ങനെയാണെന്നും ടിവിയിലെ വലിയ താരങ്ങളെല്ലാം ഇത് ചെയ്തിട്ടുണ്ടെന്നും അയാൾ പറഞ്ഞെന്നും താരം വ്യക്തമാക്കി.
ഇങ്ങനെയാണ് അവസരം ലഭിക്കുന്നതെങ്കിൽ അങ്ങനെയൊരു കരിയറിനോട് തനിക്ക് താത്പര്യമില്ലെന്ന് അയാളോട് തുറന്ന് പറഞ്ഞെന്നും താരം കൂട്ടിച്ചേർത്തു. ഈ അനുഭവത്തെ കുറിച്ച് ടെലിവിഷൻ മേഖലയിലെ തന്നെ ഒരു സുഹൃത്തിനോട് താനക്കാലത്ത് പറഞ്ഞിരുന്നു. എന്നാൽ, ഒരു ഞെട്ടലുമില്ലാതെയാണ് അവൻ പ്രതികരിച്ചത്. ഇതൊക്കെ ഈ രംഗത്ത് നോർമൽ ആണെന്ന രീതിയിലാണ് അവൻ തന്നോട് സംസാരിച്ചത്. ഇതെല്ലാം അക്കാലത്ത് തനിക്ക് വലിയ ഞെട്ടൽ ഉണ്ടാക്കിയിട്ടുള്ള കാര്യമാണെന്നും ആശ നേഗി പറഞ്ഞു.
Discussion about this post