ന്യൂയോർക്ക്: വസ്ത്രധാരണത്തിന്റെ പേരിൽ യുവതികളെ വിമാനത്തിൽ നിന്നും ഇറക്കിവിട്ടു. ലോസ് ആഞ്ചൽസിൽ നിന്നും വിമാനത്തിൽ നിന്നും ന്യൂ ഓർലിയൻസിലേക്ക് പോകുകയായിരുന്ന സ്പിരിറ്റ് എയർലൈൻസിൽ ആണ് സംഭവം. താര കെഹിദി, ആൻജ് തെരേസ എന്നീ പെൺകുട്ടികളെയാണ് വസ്ത്ര ധാരണം ശരിയല്ലെന്ന പേരിൽ പുറത്താക്കിയത്.
ക്രോപ്പ് ടോപ്പ് ആയിരുന്നു ഇവരുടെ വേഷം. എന്നാൽ വിമാനത്തിലേക്ക് കയറുന്നതിന് മുൻപായി ഇവർ കമ്പിളി കൊണ്ടുള്ള മറ്റൊരു വസ്ത്രം ക്രോപ്പ് ടോപ്പുകൾക്ക് മുകളിലായി ഇവർ ധരിച്ചിരുന്നു. എന്നാൽ വിമാനത്തിൽ ചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് ഇവർ കമ്പിളി വസ്ത്രങ്ങൾ അഴിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. വയറുകാണിക്കുന്ന ക്രോപ്പ് ടോപ്പ് ധരിച്ച ഇവരെ ഇറക്കിവിടുമെന്ന നിലപാടിൽ ആയി വിമാനത്തിലെ ജീവനക്കാർ.
ഇവരുടെ വസ്ത്രധാരണം കണ്ടതോടെ വിമാനത്തിലെ പുരുഷ ജീവനക്കാർ അടുത്തെത്തുകയായിരുന്നു. ശേഷം വസ്ത്രം ധരിക്കാൻ പറഞ്ഞു. എന്നാൽ ചൂടാണെന്നും അതിനാൽ കമ്പിളി വസ്ത്രം ധരിക്കാൻ കഴിയില്ലെന്നും യുവതികൾ പറയുകയായിരുന്നു. വിമാനത്തിൽ വസ്ത്രം ധരിക്കുന്നതിന് നിയമങ്ങൾ ഉണ്ടോയെന്ന് ആരാഞ്ഞപ്പോൾ ഉദ്യോഗസ്ഥർ ഒന്നും മിണ്ടാതെ.
ഇവരുടെ വസ്ത്രധാരണം സഹയാത്രികർക്കും ബുദ്ധിമുട്ടായി തോന്നി. പോലീസിനെ വിളിക്കുമെന്ന് ഇവർ പറഞ്ഞതോടെ യുവതികൾ വിമാനത്തിൽ നിന്നും ഇറങ്ങുകയായിരുന്നു. പിന്നീട് മറ്റൊരു വിമാനത്തിൽ ഇവർ യാത്ര തുടർന്നു.
സംഭവത്തിന് പിന്നാലെ ഇരു യുവതിയും തങ്ങൾക്കുണ്ടായ അനുഭവം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. യാത്ര തുടരാൻ തങ്ങൾക്ക് ആയിരം രൂപയോളമാണ് ചിലവായത് എന്നും യുവതികൾ പറയുന്നു.
Discussion about this post