നവരാത്രി ഉത്സവ സീസണില്‍ യാത്രികര്‍ക്ക് രാജ്യത്തെ 150 റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക നവരാത്രി ഭക്ഷണം നല്‍കുന്നത് ആരംഭിച്ചതായി അറിയിച്ച് റെയില്‍വെ മന്ത്രാലയം.
നവരാത്രി വ്രത സ്‌പെഷ്യല്‍ താലി മീല്‍സ് വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഓര്‍ഡര്‍ ചെയ്യാമെന്നും റെയില്‍വെ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നവരാത്രി ആഘോഷിക്കുന്നവര്‍ക്ക് യാത്രാ വേളയില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ നേരിടാറുണ്ട്. ഇത് പരിഗണിച്ചാണ് ഇന്ത്യന്‍ റെയില്‍വെ 150 ഓളം സ്റ്റേഷനുകളില്‍ സ്‌പെല്‍്യല്‍ നവരാത്രി ഭക്ഷണം ഒരുക്കുന്നത്.
മുംബൈ സെന്‍ട്രല്‍, ഡല്‍ഹി ജംഗ്ഷന്‍, സൂററ്റ്, ജയ്പ്പൂര്‍,ലഖ്‌നൌ, പാട്‌ന ജംഗ്ഷന്‍, ലുധിയാന, ദുര്‍ഗ്, ചെന്നൈ സെന്‍ട്രല്‍, സെക്കന്ദരാബാദ്, അമരാവതി, ഹൈദരാബാദ്, തിരുപ്പതി, ജലന്‍ഝര്‍,സിറ്റി, ഉദയ്പ്പൂര്‍ സിറ്റി, ബെംഗളുരു കന്റോന്‍മെന്റ്, ന്യൂ ഡല്‍ഹി, താനെ, പൂനെ, മംഗളൂരു സെന്‍്ട്രല്‍ തുടങ്ങി.വയാണ് നവരാത്രി ഭക്ഷണം ലഭ്യമാകുന്ന പ്രധാന സ്റ്റേഷനുകള്‍.
നവരാത്രി പ്രത്യേക ഭക്ഷണം തയ്യാറാക്കുന്നതിനും അതിന്റെ ഗുണമേന്‍മയ്ക്കും പ്രത്യേകം ശ്രദ്ധനല്‍കുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഐആര്‍സിടിസി ഇ കാറ്ററിംഗ് വെബ്‌സൈറ്റ് വഴിയോ ഐആര്‍സിടിസി ആപ്പ് വഴിയോ പിഎന്‍ആര്‍ നമ്പര്‍ ഉപയോഗിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാമെന്നും അറിയിപ്പിലുണ്ട്.
Discussion about this post