ന്യൂഡൽഹി : ആസിയാൻ-ഇന്ത്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലാവോസിലേക്ക് .ദ്വിദ്വിന സന്ദർശനമാണിത്. ആസിയാൻ അദ്ധ്യക്ഷനായ സോനെക്സെ സിഫാൻഡോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ലാവോസിന്റെ തലസ്ഥാനമായ വിയന്റിയാനിൽ എത്തുന്നത്.
21-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടി, 19-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും മോദി പങ്കെടുക്കും. കൂടാതെ, അംഗരാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രത്തലവൻമാരുമായി പ്രധാനമന്ത്രി നിരവധി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. ആസിയാൻ ഉച്ചകോടിയിൽ പത്താം തവണയാണ് മോദി പങ്കെടുക്കുന്നത്.
ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിൽ ഇന്ത്യ ,യുഎസ് ,റഷ്യ, ചൈന, ന്യൂസിലൻഡ്, റിപ്പബ്ലിക് ഓഫ് കൊറിയ, ജപ്പാൻ ,ഓസ്‌ട്രേലിയ, എന്നീ രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ലോക നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഈസ്റ്റ് ജയ്ദീപ് മസുംദാർ അറിയിച്ചു.
തെക്കു കിഴക്കൻ ഏഷ്യയിലെ ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ആസിയാൻ . ഇന്ത്യയും ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധത്തിലെ തന്ത്രപരവുമായ പുരോഗതി മോദിയും ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ വിലയിരുത്തും. സഹകരണത്തിന്റെ മുന്നോട്ടുള്ള ദിശ ചർച്ച ചെയ്യും.
Discussion about this post