വാഷിങ്ടണ്‍: മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വിതച്ച ഭീതിയിലാണ് അമേരിക്ക. കാറ്റഗറി 3 ചുഴലിക്കാറ്റായി മില്‍ട്ടണ്‍ ബുധനാഴ്ച വൈകീട്ടോടെയാണ് കര തൊട്ടു. ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കാറ്റ് ആഞ്ഞടിച്ചു. 125 ലേറെ വീടുകളാണ് ബുധനാഴ്ച നശിച്ചത്. ജനങ്ങള്‍ വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഗവര്‍ണര്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കരയിലെത്തിയപ്പോള്‍ വേഗം മണിക്കൂറില്‍ 233.355 കിലോമീറ്റര്‍ വേഗതയില്‍ നിന്ന് നിന്ന് 193 കിലോമീറ്ററായി ആയി കുറഞ്ഞു. 28 അടിയോളം ഉയരമുള്ള തിരമാലകളാണ് കൊടുങ്കാറ്റില്‍ കരയിലേക്ക് ആഞ്ഞടിച്ചത്. കടുത്ത വെള്ളപ്പൊക്കത്തിലും വന്‍ നാശനഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇപ്പോഴിതാ യുഎസിന്റെ ചരിത്രത്തിലെ അതിശക്തമായ കൊടുങ്കാറ്റുകളിലൊന്നുകൂടിയായ മില്‍ട്ടന്റെ ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമിനിക്. മെക്സിക്കന്‍ തീരത്തിന് മുകളില്‍ അതിശക്തമായ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ മേഘങ്ങള്‍ ഈ വീഡിയോയില്‍ വ്യക്തമായി കാണാന്‍ സാധിക്കും മാര്‍ച്ചിലാണ് ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തില്‍ ഡൊമിനിക്, മൈക്കല്‍ ബാരറ്റ്, ജീനെറ്റ് എപ്സ് റഷ്യന്‍ സഞ്ചാരിയായ അലക്സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവര്‍ നിലയത്തിലെത്തിയത്.
ഒക്ടോബര്‍ ഏഴിനാണ് ഇവരുടെ തിരിച്ചുവരവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ 13 നാണ് ഇവരുടെ മടങ്ങിവരവിനുള്ള പുതുക്കിയ തീയ്യതി.
Discussion about this post