ന്യൂഡൽഹി: വിവിധ തസ്തികളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ച് ഇന്ത്യൻ റെയിൽവേ. അസിസ്റ്റന്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ ( ഫിനാൻസ്) എന്നിവരുടെ ഒഴിവിലേക്കാണ് നിയമനം. ജോലിയിൽ പ്രവേശിച്ചാൽ പ്രതിമാസം രണ്ട് ലക്ഷം രൂപ വരെയാണ് വേതനം ലഭിക്കുക.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അടുത്ത മാസം ആറാം തിയതിവരെ അപേക്ഷ സമർപ്പിക്കാം. എഴുത്ത് പരീക്ഷ ഇല്ലാതെ ആകും നിയമനം. 55 വയസ്സുവരെയാണ് അപേക്ഷിക്കാവുന്ന പ്രായപരിധിതി. അഭിമുഖം ഉണ്ടായിരിക്കും. അഭിമുഖ പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുക. എജിഎം, ഡിജിഎം തസ്തികകളിൽ 15,600 രൂപയാണ് അടിസ്ഥാന വേതനം. 39,100 രൂപയാണ് ഏറ്റവും ഉയർന്ന വേതനം. ഡിജിഎം( ഫിനാൻസ്) തസ്തികയിൽ 70,000 മുതൽ 2 ലക്ഷം രൂപവരെയാണ് വേതനം.
താത്പര്യമുള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഇ- മെയിൽ ആയി അപേക്ഷ സമർപ്പിക്കാനും കഴിയും. വിജിലൻസ് ഹിസ്റ്ററി, ഡിഎആർ ക്ലിയറൻസ്, എപിഎആർ എന്നീ രേഖകൾ നിർബന്ധമായും ഉണ്ടായിരിക്കണം. ഇതിന് പുറമേ അപേക്ഷയുടെ സ്‌കാൻ ചെയ്ത കോപ്പിയും വേണം.
Discussion about this post