കാലിഫോർണിയ : സൗരകൊടുക്കാറ്റിൽ പ്രതിസന്ധിയിലായി അമേരിക്ക. ഹെലെൻ ചുഴലിക്കാറ്റിന് പിന്നാലെയാണ് മിൽട്ടൺ കൊടുക്കാറ്റ് അമേരിക്കയിൽ ആഞ്ഞടിച്ചത്. കൂടുതൽ സുരക്ഷക്കായി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുകയാണ് യുഎസ് കാലാവസ്ഥാ മന്ത്രാലയം .
കഴിഞ്ഞ ദിവസമുണ്ടായ സൗരകൊടുങ്കാറ്റിൽ അമേരിക്കയിലെ പവർഗ്രിഡുകൾ തകരാറിലാകുമെന്ന് നേരത്തെ യുഎസ് കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ വ്യാഴം വെള്ളി ദിവസങ്ങളിൽ ശക്തമായ ജിയോമാഗ്നറ്റിക് പ്രഭാവത്തിന് സാധ്യതയുണ്ട് എന്ന് യുഎസിലെ നാഷണൽ ഒഷ്യാനിക് ആൻഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു. ഈ ആഴ്ച സൗരകൊടുങ്കാറ്റ് അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിലാണിത്. കൊടുങ്കാറ്റിനെ തുടർന്ന താൽക്കാലികമായി യുഎസിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യൂതി വിതരണത്തിൽ തകരാറും റേഡിയോ സിഗ്നലുകളിൽ പ്രശ്‌നങ്ങളും സംഭവിച്ചേക്കാം. അതിനാൽ വൈദ്യൂതി നിലയങ്ങളും ബഹിരാകാശ പേടകങ്ങളും മുന്നൊരുക്കങ്ങൾ നടത്തണമെന്ന് എൻഒഎയുടെ നിർദേശങ്ങൾ പറയുന്നു.
സൗരകൊടുങ്കാറ്റിനെ തുടർന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തിയ ജിയോമാഗ്‌നറ്റിക് പ്രഭാവം കാലിഫോർണിയ അടക്കമുള്ള അമേരിക്കൻ സംസ്ഥാനങ്ങളിൽ ആകർഷകമായ ധ്രുവദീപ്തിക്ക് കാരണമായി. സൂര്യന്റെ ഉപരിതലത്തിലുണ്ടാകുന്ന വലിയ രീതിയിലുള്ള പൊട്ടിത്തെറികളാണ് സൗരകൊടുങ്കാറ്റുകൾക്ക് കാരണമാകുന്നത്.
Discussion about this post