മുംബൈ: വൈദ്യുതിബില്‍ അടച്ചിട്ടും അടച്ചില്ലെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത വ്യക്തിക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ബില്ലടച്ചിട്ടും അത് പരിശോധിക്കാന്‍ തയ്യാറാകാതെ അറസ്റ്റിലേക്ക് നയിച്ച സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കി.
ബില്ലടച്ചതിന്റെ രേഖ കാണിക്കാന്‍ സാധിക്കാത്തതിനാലാണ് മുംബൈ നിവാസിയായ അലക്സിനെ പോലീസ് അറസ്റ്റുചെയ്തത്. എന്നാല്‍ താന്‍ ബില്ലടച്ചതാണെന്ന് ഇയാള്‍ പരമാവധി ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതാണ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ 25,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോടാണ് കോടതി ആവശ്യപ്പെട്ടത്.
അറസ്റ്റുചെയ്ത പോലീസ് ഓഫീസര്‍മാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. പോലീസ് നടപടിക്കെതിരേ കോടതിയെ സമീപിച്ച അലക്സ് 50 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, 2019 ഫെബ്രുവരി 16-നും 2020 ജനുവരിയിലും ബില്‍ അടച്ചതിന്റെ രസീത ഹാജരാക്കാന്‍വേണ്ടി നോട്ടീസ് അയച്ചിരുന്നെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.പി. ഷിന്ദേ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി ഇതൊട്ടും് അംഗീകരിച്ചില്ല.
2020 ജനുവരി 27-ന് വൈദ്യുതിബില്ലിലെ മുഴുവന്‍ തുകയും അലക്സ് അടച്ചതായും കോടതിക്ക് ബോധ്യപ്പെട്ടു. ധൃതിപിടിച്ചുള്ള ഈ അറസ്റ്റ് ന്യായീകരിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ രേവതി ദെരെ, പ്രിഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
Discussion about this post