മുംബൈ: കുഞ്ഞുണ്ടായ ശേഷം വലിയ മാനസിക പിരിമുറുക്കമാണ് അനുഭവപ്പെടുന്നത് എന്ന് നടി ദീപിക പദുക്കോൺ. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ചായിരുന്നു നടിയുടെ പ്രതികരണം. മാനസിക സമ്മർദ്ദത്തെ തുടർന്ന് ശരിയായ തീരുമാനം എടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്നും ദീപിക പറഞ്ഞു.
ശരിയായി ഉറങ്ങിയില്ലെങ്കിൽ നമുക്ക് ശരിയായ തീരുമാനങ്ങൾ ജീവിതത്തിൽ എടുക്കാൻ കഴിയുകയില്ല. ഈ പ്രശ്നം പലപ്പോഴും ജീവിതത്തിൽ താൻ അനുഭവിക്കാറുണ്ട്. കുഞ്ഞുണ്ടായ ശേഷം വലിയ മാനസിക പിരിമുറുക്കം ആണ് അനുഭവിക്കുന്നത്. കാരണം കുഞ്ഞുണ്ടായതിന് ശേഷം തനിക്ക് ശരിയായി ഉറങ്ങാൻ കഴിയുന്നില്ല. തന്റെ ദിന ചര്യകൾ ആകെ തെറ്റി. ചില സമയങ്ങളിൽ ഒരു തീരുമാനം പോലും എടുക്കാൻ തനിക്ക് കഴിയാറില്ലെന്നും ദീപിക വ്യക്തമാക്കി. പക്ഷെ ഇതെല്ലാം സ്വാഭാവികമായി ജീവിതത്തിൽ സംഭവിക്കുന്നത് ആണെന്നും ദീപിക കൂട്ടിച്ചേർത്തു.
താൻ ഒരു സാധാരണ മനുഷ്യനാണ്. വേദന, ദേഷ്യം തുടങ്ങിയ വികാരങ്ങൾ ഉണ്ട്. വികാരങ്ങൾ മറ്റുള്ളവരെ പോലെ പ്രകടിപ്പിക്കാറുമുണ്ട്. അതിന്റെ പേരിൽ ഉണ്ടാകുന്ന വിമർശനങ്ങളെ ഒരിക്കലും നെഗറ്റീവ് ആയി എടുക്കാറില്ല. അതോർത്ത് ദു:ഖിക്കാറില്ലെന്നും ദീപിക പറയുന്നു.
Discussion about this post