ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപം. ഫ്‌ളാഗ്രണ്ട് പോഡ്കാസ്റ്റിൽ സംസാരിക്കുന്നതിനെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രശംസ. പാകിസ്താന്റെ ഭീഷണികളെ ഇന്ത്യ പ്രതിരോധിക്കുന്ന രീതികൾ ആയിരുന്നു ട്രംപിന്റെ പ്രശംസയ്ക്ക് ആധാരം.
താനും അദ്ദേഹവും പങ്കുചേർന്ന ഹൗഡി മോഡി പരിപാടി വളരെ മനോഹരം ആയിരുന്നു. 80,000ത്തോളം ആളുകൾ പങ്കുചേർന്ന ആ പരിപാടി ശരിക്കും രസമായിരുന്നു. തങ്ങൾ രണ്ട് പേരും ഒരുമിച്ച് നടന്നു. ഒരു പക്ഷേ ഇന്ന് തങ്ങൾക്ക് അതിന് സാധിക്കുകയില്ലെന്നും ട്രംപ് പറഞ്ഞു.
പ്രധാനമന്ത്രിയെ സുഹൃത്ത് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നല്ലൊരു മനുഷ്യനാണ് നരേന്ദ്ര മോദി. അതേസമയം ഒരു സർവ്വസംഹാരകനും ആണെന്നും ട്രംപ് കൂട്ടിച്ചേർത്തു. പാകിസ്താന്റെ പേര് പറയാതെ ചില പരാമർശങ്ങളും അദ്ദേഹം നടത്തി.
ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരെ നിരന്തരം ഭീഷണി ഉയർത്തുകയാണ്. എന്നാൽ ആ ഭീഷണിയെ അദ്ദേഹം നേരിടുന്ന രീതി അതിശയിപ്പിക്കുന്നതാണ്. താനും മോദിയും തമ്മിലുള്ളത് വളരെ അടുത്ത സൗഹൃദം ആണ്. മോദി വളരെ നല്ല മനുഷ്യനാണ്. അതേസമയം തന്നെ സർവ്വ സംഹാരകനും. രണ്ട് തവണ ശത്രുരാജ്യത്തിന് നിന്നും ഇന്ത്യ ഭീഷണി നേരിട്ടു. ഈ സമയം താൻ സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം അത് സ്‌നേഹപൂർവ്വം നിരസിച്ചു. തനിക്ക് നേരിടാവുന്നതേയുള്ളൂ എന്നായിരുന്നു അദ്ദേഹം തന്നോട് പറഞ്ഞതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Discussion about this post