ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ഒരു വിട്ടു വീഴ്ചയും ഇല്ല എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയത്തിന്റെ ഭാഗമായി പലസ്തീൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഹിസ്ബ്-ഉത്-തഹ്‌രീറിനെ’ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ സമൂഹ മാദ്ധ്യമ അക്കൗണ്ട് ആയ എക്‌സിലൂടെയാണ് ഇത് പ്രഖ്യാപിച്ചത്.
യുവാക്കളെ തീവ്രവാദ സംഘടനകളിൽ ചേരുന്നതിന് പ്രേരിപ്പിക്കുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കുക . ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങളിൽ ഈ സംഘടന ഏർപ്പെട്ടിട്ടുണ്ട്. ഭീകരതയുടെ ശക്തികളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് കൈകാര്യം ചെയ്ത് ഭാരതം സുരക്ഷിതമാക്കാൻ മോദി സർക്കാറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ നടപടിയെന്ന് അമിത് ഷാ പറഞ്ഞു.
രാജ്യത്തെ പൗരന്മാരെ ഉൾപ്പെടുത്തി ജിഹാദിലൂടെയും തീവ്രവാദ പ്രവർത്തനങ്ങളിലൂടെയും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിച്ച് ഇന്ത്യ ഉൾപ്പെടെ ആഗോളതലത്തിൽ ഇസ്ലാമിക രാഷ്ട്രവും ഖിലാഫത്തും സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു സംഘടനയാണ് ഹിസ്ബ്-ഉത്-തഹ്‌രീ, ഇത് ജനാധിപത്യ സംവിധാനത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്. ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
Discussion about this post