മുംബൈ: ദുർഗ്ഗാ പൂജയ്ക്കിടെ വിഗ്രഹത്തിനടുത്ത് ചെരിപ്പിട്ട് കയറിയവർക്കെതിരെ പൊട്ടിത്തെറിച്ച് ബോളിവുഡ് നടി കജോൾ. മുംബൈയിൽ കാജോളിന്റെ കുടുംബം എല്ലാ വർഷവും നടത്തുന്ന ദുർഗ്ഗാ പൂജാ ചടങ്ങിനിടെയാണ് ചെരിപ്പിട്ട് കയറിയവർ കണ്ട് കാജോളിന്റെ നിയന്ത്രണം നഷ്ടപെട്ടത്. വരീന്ദർ ടി ചൗള എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കജോൾ ദേഷ്യപ്പെടുന്നതിന്റെ വീഡിയോ പുറത്തു വന്നിരിക്കുന്നത്.
“കുറച്ച് ബഹുമാനം കാണിക്കൂ; അത് പൂജയാണ്. ഈ അവസരത്തിൻ്റെ പവിത്രതയെ മാനിക്കണമെന്ന് കാജോൾ എല്ലാവരേയും ഓർമ്മിപ്പിക്കുന്നു, ” എന്ന തലകെട്ടോടു കൂടിയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനകം വയറൽ ആയി മാറിയിട്ടുണ്ട്. അനവധി പേരാണ് കാജോളിനെ പ്രശംസിച്ചു കൊണ്ട് കമന്റ് ഇട്ടിരിക്കുന്നത്.
“സൈഡ് ഹോ ജയേ, ആപ്‌കെ ജൂതേ ഹേ( സൈഡിലേക്ക് മാറി നിൽക്കൂ നിങ്ങൾ ഷൂസ് ധരിച്ചിട്ടുണ്ട്). “ഷൂസ് ധരിച്ചിരിക്കുന്നവരെല്ലാം ദയവായി മാറിനിൽക്കൂ. നിങ്ങൾ എല്ലാവരും പൂജയോട് ബഹുമാനം കാണിക്കുക. വളരെ നന്ദി. ബാരിക്കേഡിന് നേരെ തള്ളരുത്, കാരണം അത് പരിക്കിലേക്ക് നയിക്കും” കജോൾ പറയുന്നതായി കാണാം.
കാജോള്‍, ഭര്‍ത്താവ് അജയ് ദേവ് ഗണ്‍, റാണി മുഖര്‍ജി, ആലിയ ഭട്ട് എന്നിവരാണ് ദുര്‍ഗ്ഗാപൂജ പന്തലില്‍ ആഘോഷത്തിന് എത്തിയത്. എല്ലാ വർഷവും ദുർഗാപൂജയോടനുബന്ധിച്ച് കാജോളിൻ്റെയും റാണി മുഖർജിയുടെയും കുടുംബം മുംബൈയിൽ പൂജയ്ക്കായുള്ള പന്തൽ സ്ഥാപിക്കാറുണ്ട്.









Discussion about this post