കൊച്ചി: കേരളബ്ലാസ്റ്റേഴ്‌സ് മിന്നും താരം അഡ്രിയാൻ ലൂണയ്ക്കും ഭാര്യ മരിയാനയ്ക്കും ആൺകുഞ്ഞു പിറന്നു. കേരളബ്ലാസ്റ്റേഴ്‌സാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. പുതിയൊരംഗം കേരളാ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകുന്നുവെന്ന് പറഞ്ഞാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സന്തോഷം പങ്കുവെച്ചത്. ഇതോടൊപ്പം കുഞ്ഞിനൊപ്പം നിൽക്കുന്ന ലൂണയുടെയും മരിയാനടുടെയും ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുതിയൊരംഗം കൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിന്റെ ഭാഗമാകുന്നു. കുഞ്ഞു സാന്റീനോയെ വരവേൽക്കുന്ന മരിയാനയ്ക്കും അഡ്രിനയ്ക്കും അഭിനന്ദങ്ങൾ- കേരളാ ബ്ലാസ്റ്റേഴ്‌സ് ഫേസ്ബുക്കിൽ കുറിച്ചു.
യുറുഗ്വായി സ്വദേശിയാണ് ലൂണ. 2021-22 ഐ.എസ്.എൽ സീസണിലാണ് താരം ക്ലബിനൊപ്പം ചേരുന്നത്. 32 കാരനായ അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജേഴ്‌സിയിൽ ഇതുവരെ 61 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 15 ഗോൾ സ്വന്തമാക്കി. 20 ഗോളിന് അസിസ്റ്റ് നടത്തി. ക്ലബ് കരിയറിൽ ഇതുവരെ ആകെ 62 ഗോളും 66 അസിസ്റ്റും ഈ ഉറുഗ്വെൻ അറ്റാക്കിങ് മിഡ്ഫീൽഡറിന് ഉണ്ട്. 2027 മേയ് 31 വരെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി യിൽ തുടരാനുള്ള കരാറിൽ നിലവിൽ അഡ്രിയാൻ ലൂണ ഒപ്പു വെച്ചിട്ടുണ്ട്.
Discussion about this post