വാഷിംഗ്‌ടൺ: 402 മില്ല്യണ്‍ കിലോമീറ്റര്‍ ദൂരം പിന്നിട്ട് ചൊവ്വയിലേക്ക് മനുഷ്യരെ അയക്കാൻ പദ്ധതിയിട്ട് അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ. ആറു മുതല്‍ ഏഴ് മാസം വരെ യാത്ര ചെയ്‌താൽ മാത്രമേ ബഹിരാകാശ യാത്രികർ ചൊവ്വയിലെത്തുകയുള്ളൂ. ചൊവ്വയിൽ ജീവന്റെ ലക്ഷണങ്ങളും, മനുഷ്യ വാസം എത്രമാത്രം സാധ്യമാണെന്നും പഠിക്കാൻ വേണ്ടിയാണ് ഈ ഉദ്യമത്തിന് നാസ മുതിരുന്നത്.
അമേരിക്കൻ വ്യവസായിയായ എലോൺ മാസ്ക് ഉൾപ്പെടെയുള്ളവർ, മനുഷ്യർ അടുത്ത് തന്നെ ചൊവ്വയിൽ കോളനികൾ സ്ഥാപിക്കും എന്ന അഭിപ്രായക്കാരാണ്. ആ ലക്ഷ്യത്തിലേക്ക് ഒരു പാടി കൂടെ അടുക്കുകയാണ് ഈ പദ്ധതിയിലൂടെ നാസ.
ദൗത്യത്തെക്കുറിച്ച് പദ്ധതി തയ്യാറാക്കാനായി വിദഗ്ധ സംഘത്തിന് നാസ രൂപം നല്‍കിയിട്ടുണ്ട് . ഹ്യൂമന്‍ എക്‌സ്‌പ്ലോറേഷന്‍ ഓഫ് മാര്‍സ് സയന്‍സ് അനാലിസിസ് ഗ്രൂപ്പ് എന്നാണ് സംഘം അറിയപ്പെടുന്നത്. ചൊവ്വയിൽ ഏതാണ്ട് 500 ഓളം ദിവസം സംഘം താമസിക്കുമെന്നാണ് നിലവിൽ അറിയാൻ കഴിയുന്നത്. എന്തായാലും മനുഷ്യ പുരോഗതിയുടെ ഒരു കുതിച്ചു ചാട്ടമായാണ് ഇതിനെ ശാസ്ത്ര ലോകം കാണുന്നത്.
Discussion about this post