നാഗ്പൂർ: വിജയദശമി ദിനത്തിൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ശനിയാഴ്ച ‘ശസ്ത്ര പൂജ’ നടത്തി. രാഷ്ട്രീയ സ്വയംസേവക് സംഘ്, സർ സംഘ ചാലക് മോഹൻ ഭാഗവത്. ചടങ്ങിലെ മുഖ്യാതിഥിയും , മുൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) മേധാവിയുമായ പത്മഭൂഷൺ കെ. രാധാകൃഷ്ണൻ, സർ സംഘ ചാലകിനെ അനുഗമിക്കുന്നതും കാണാമായിരുന്നു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മുൻ ഐഎസ്ആർഒ മേധാവി കെ ശിവൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.മുൻ വർഷങ്ങളിൽ, വിജയദശമി പരിപാടിയിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, എച്ച്സിഎൽ മേധാവി ശിവ് നാടാർ, ബാലാവകാശ പ്രവർത്തകനും നൊബേൽ സമ്മാന ജേതാവുമായ കൈലാഷ് സത്യാർത്ഥി എന്നിവരുൾപ്പെടെ നിരവധി പ്രമുഖരുടെ സാന്നിധ്യമുണ്ടായിരുന്നു.
Discussion about this post