ഐഫോൺ വാങ്ങണമെന്ന് സ്വപ്‌നം കാണുന്നവർക്ക് ദാ സുവർണാവസരം ഒരുക്കി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ഫ്‌ളിപ്പ്കാർട്ട്. ഐഫോൺ 15 സീരിസിനാണ് കമ്പനി വലിയ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ് ഉത്സവ് എന്ന പേരിലുള്ള പുതിയ ഓഫറിലാണ് 15 ചരിത്രത്തിലെ തന്നെ ഏറ്റവും വിലക്കുറവിൽ ഉപഭോക്താവിന് നൽകുന്നത്. ഐഫോൺ 15,ഐഫോൺ15 പ്ലസ്, എന്നിവ വമ്പൻ വിലക്കുറവിൽ തന്നെ വാങ്ങാം.
പുതിയ ഓഫർ പ്രകാരം ഐഫോൺ 15ന് 27,000 രൂപ വരെ കിഴിവാണ് ഫ്‌ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. പരിമിത കാലത്തേക്കാണ് ഈ ഓഫർ. യഥാർത്ഥ ലോഞ്ച് വിലയായ 79,990ൽ നിന്നാണ് ഈ കിഴിവെന്നാണ് ഓഫർ വ്യക്തമാക്കുന്നത്.ഐഫോൺ 16 സിരീസ് പുറത്തിറങ്ങിയതോടെ ഇതിൻറെ വില 69,900 രൂപയായി താണു. നിലവിലെ സെയിലിൻറെ ഭാഗമായി ഫ്‌ലിപ്കാർട്ട് ഐഫോൺ 15ൻറെ വില 57,999 രൂപയായും കുറച്ചു. ബാങ്ക് ഓഫറും എക്സ്ചേഞ്ച് ഓഫറും ചേരുമ്പോൾ ഇതിലും കുറഞ്ഞ വിലയിൽ ഐഫോൺ 15 വാങ്ങാം. തെരഞ്ഞെടുക്കപ്പെട്ട ബാങ്ക് കാർഡുകൾക്ക് 3,000 രൂപയാണ് ഡിസ്‌കൗണ്ട്. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 2,000 രൂപ ലാഭിക്കാം. ഇതോടെ ഫോണിൻറെ വില 52,499 രൂപയായി വരെ കുറയും.
ഐഫോൺ പ്ലസിനും വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. 79,900 രൂപ വിലയായിരുന്ന ഐഫോൺ 16 പ്ലസ് 128 ജിബി വേരിയൻറ് 65,999 രൂപയാണ് ഫ്‌ളിപ്പ്ക്കാർട്ടിൽ. ബാങ്ക് കാർഡുകൾ ഉപയോഗിച്ച് 4,750 രൂപ ഡിസ്‌കൗണ്ട് നേടുന്നതിനൊപ്പം പഴയ ഫോൺ എക്സ്‌ചേഞ്ചിലൂടെ 1,000 രൂപ കുറയ്ക്കുകയും ചെയ്യാം. ഇതോടെ ഐഫോൺ 15 പ്ലസ് 60,249 രൂപയ്ക്ക് ഫ്‌ളിപ്കാർട്ടിൽ നിന്ന് വാങ്ങാൻ കഴിയും
പുതിയതായി ഇറങ്ങിയ ഐഫോൺ 16 സീരീസിന് ലഭിക്കുന്ന ഏറെക്കുറെ എല്ലാ പ്രധാന ഫീച്ചറുകളും ഐഫോൺ 15 സീരിസിനും ലഭ്യമാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നീ ഫോണുകളിൽ 2ഃ ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ സപ്പോർട്ടുള്ള 48 എംപി വൈഡ് ആംഗിൾ ക്യാമറ, 12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 12 എംപി സെൽഫി ക്യാമറ എന്നിവയുണ്ട്.
അതേസമയം 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്സ്ഡിആർ ഒഎൽഇഡി ഡിസ്പ്ലെ വരുന്ന ഐഫോൺ 15 പ്ലസ്, എ16 ചിപ്പിലുള്ളതാണ്. ഐഒഎസ് 17 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. യുഎസ്ബി ടൈപ്പ്-സി ചാർചർ, ഡുവൽ റീയർ ക്യാമറ (48 മെഗാപിക്സൽ സെൻസർ, 12 മെഗാപിക്സൽ അൾട്രാ-വൈഡ്), 12 മെഗാപിക്സൽ ട്രൂഡെപ്ത് സെൽഫി ക്യാമറ എന്നിവയാണ് ഈ മോഡലിൻറെ മറ്റ് പ്രത്യേകതകൾ. 128 ജിബി, 256 ജിബി, 512 ജിബി എന്നീ മൂന്ന് വേരിയൻറുകളിൽ ഐഫോൺ 15 പ്ലസ് ലഭ്യമാണ്.
Discussion about this post