ന്യൂഡൽഹി: കോർപ്പറേറ്റ് ലോകത്ത് മാത്രമല്ല, ഫാഷൻ ലോകത്തും സ്റ്റാറാണ് ഇഷ അംബാനി. എല്ലായ്‌പ്പോഴും ഇഷയുടെ ഔട്ട്ഫിറ്റുകൾ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് ഉണ്ടാക്കാറുള്ളത്. ധരിക്കുന്ന വസ്ത്രങ്ങളാകട്ടെ കയ്യിൽ കൊണ്ടുനടക്കുന്ന ബാഗ് ആകട്ടെ, എല്ലാം എങ്ങനെ വേണമെന്നത് സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാട് ഇഷ അംബാനിയ്ക്കുണ്ട്.
ഈ അടുത്തായിരുന്നു ഇഷയുടെ സഹോദരൻ ആനന്ദ് അംബാനിയുടെ വിവാഹം. ദിവസങ്ങളോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകളിൽ ഇഷ ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം വലിയ ചർച്ച ആയിരുന്നു. ബോളിവുഡ് താരങ്ങളെ വെല്ലുന്ന സ്‌റ്റൈലിഷ് ലുക്കിലാണ് ഇഷ എല്ലായ്‌പ്പോഴും പൊതുമദ്ധ്യത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോഴിതാ ഇഷയുടെ കയ്യിലെ ബാഗാണ് സോഷ്യൽ മീഡിയയിൽ തരംഗം ആകുന്നത്.
ആഡംബര ബ്രാൻഡ് ആയ ഹെർമിസ് കെല്ലിയുടെ ബാഗാണ് ഇഷയുടെ പക്കൽ ഉണ്ടായിരുന്നത്. കറുപ്പ് നിറത്തിലുള്ള ലെതർ ബാഗിന് മുകളിലായി ഡയമണ്ട് കൊണ്ട് നിർമ്മിച്ച ചാം ഉണ്ട്. ഇതാണ് ഈ ബാഗ് ഇത്രയേറെ ശ്രദ്ധയാകർഷിക്കാൻ കാരണം.
ഇഷ പ്രത്യേകം ചെയ്യിപ്പിച്ച ബാഗിലെ ഡയമണ്ട് ചാമിൽ മക്കളുടെ പേരാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. അപൂർവ്വമായ പിങ്ക് ഡയമണ്ടിൽ മകൾ ആദ്യയുടെ പേരും, മഞ്ഞ നിറത്തിലുള്ള ഡയമണ്ടിൽ മകൻ കൃഷ്ണയുടെ പേരുമാണ് എഴുതിയിരിക്കുന്നത്. ബാഗിന് പുറമേ ഇഷയുടെ വസ്ത്രവും ശ്രദ്ധനേടിയിട്ടുണ്ട്. സ്റ്റുഡിയോ മൂൺ റേയുടെ കറുപ്പ് നിറത്തിലുള്ള സ്‌കർട്ടും ഓഫ് ഷോൾഡർ ടോപ്പുമാണ് ഇഷ ധരിച്ചിരുന്നത്.
Discussion about this post