കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് നടത്തിയ ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും എതിരെ ഇപ്പോൾ തെളിവുകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. അതെ സമയം മറ്റു സാക്ഷികളുടെ മൊഴികൾ എടുത്തതിനു ശേഷം ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം കാണുകയാണെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയേയും പ്രയാഗ മാർട്ടിനെയും പൊലീസ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയിരുന്നു. ഇതിനെ തുടർന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്‌തെങ്കിലും ലഹരി പാർട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നും രണ്ട് താരങ്ങളും മൊഴി നൽകിയിരുന്നു. ഇതിനെ ഖണ്ഡിക്കാൻ ആവശ്യമായ തെളിവുകൾ കിട്ടിയിട്ടില്ല എന്നാണ് നിലവിൽ പോലീസ് വ്യക്തമാക്കുന്നത്.
ഓം പ്രകാശിന്റെ മുറിയിലെത്തിയ കുറച്ചു പേരുടെ കൂടി മൊഴിയെടുക്കാനുണ്ട്. ഇവരുടെ മൊഴികളും താരങ്ങളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യം കണ്ടെത്തിയാലും മറ്റ് എന്തെങ്കിലും തെളിവു കിട്ടിയാലും മാത്രമാകും ഇനി ശ്രീനാഥ് ഭാസിയേയും പ്രയാഗയേയും വിളിപ്പിക്കുക.
Discussion about this post