പത്തനംതിട്ട: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഹൈന്ദവ സംഘടനകൾ. വിര്‍ച്വല്‍ ക്യൂവിനൊപ്പം സ്പോട്ട് ബുക്കിംഗും വേണം എന്ന ആവശ്യം വിവിധ കോണുകളിൽ നിന്നും ശക്തമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഓൺലൈൻ ബുക്കിംഗ് മാത്രം മതി എന്ന സർക്കാർ നിലപാടിനെതിരെ ഹൈന്ദവ സംഘടനകൾ ഒന്നിക്കുന്നത്
ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് വിഷയത്തിൽ ഹൈന്ദവ സംഘടനകളുടെ സംയുക്ത യോഗം ഒക്ടോബർ 26ന് പന്തളത്ത് ചേരും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം . തീർത്ഥാടനത്തിൽ സർക്കാരും ദേവസ്വം ബോർഡും അനാസ്ഥ കാട്ടുന്ന സാഹചര്യത്തിലാണിത്. വിഷയത്തിൽ സമരപരിപാടികൾ, ബോധവൽക്കരണം എന്നിവ നടത്താനാണ് തീരുമാനം. ആചാര സംരക്ഷണ സമിതി, അയ്യപ്പസേവാസംഘം, അയ്യപ്പസേവാസമാജം ഉൾപ്പെടെ വിവിധ ഹൈന്ദവ സംഘടന നേതാക്കളാണ് ചർച്ച ചെയ്ത് ഇക്കാര്യം തീരുമാനിച്ചത്. ശബരിമല ദർശനത്തിനു വരുന്ന ഒരു ഭക്തനായും ദർശനം കിട്ടാതെ മടങ്ങുന്ന സ്ഥിതി വിശേഷം ഉണ്ടാകരുതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു
Discussion about this post