ഹൈദരാബാദ്: 133 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി കൂറ്റൻ വിജയവുമായി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസണിന്റെയും സൂര്യ കുമാർ യാദവിന്റെയും കൂറ്റനടികളുടെ പിന്തുണയോടെ ആറു വിക്കറ്റ് നഷ്ടത്തിൽ 297 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് വെറും 164 റൺസ് എടുക്കാൻ മാത്രമേ കഴിഞ്ഞുള്ളു.
40 പന്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെ മികവിൽ ഇന്ത്യ 297 റൺസ് നേടിയപ്പോൾ അത് ടി 20 മത്സരത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോർ ആയി.
47 പന്തിൽ എട്ട് സിക്‌സും 11 ബൗണ്ടറിയും സഹിതം 111 റൺസ് നേടിയ സാംസൺ 40 പന്തിലാണ് തൻ്റെ സെഞ്ച്വറി പൂർത്തിയാക്കിയത് , ക്യാപ്റ്റൻ സൂര്യകുമാർ യാദവിനൊപ്പം അദ്ദേഹം (75) 70 പന്തിൽ 173 റൺസ് കൂട്ടിച്ചേർത്തു.
അവസാന ഓവറുകളിൽ ആഞ്ഞടിച്ച ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 47,), റിയാൻ പരാഗും (13 പന്തിൽ ) ചേർന്നാണ് ഇന്ത്യൻ സ്കോറിങ്ങിന് വേഗം കൂട്ടിയത്. ഇവർ നാലാം വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സമ്മർദ്ദം താങ്ങാൻ വയ്യാതെ 164-7ന് റൺസിന് കീഴടങ്ങുകയായിരുന്നു. ഇതോടെ 133 റൺസിന് ഇന്ത്യ ജയിച്ചു. ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യത്തിൻറെ പേരിലുള്ള ഏറ്റവും ഉയർന്ന സ്കോർ ആണ് ഹൈദരാബാദിൽ ഇന്ത്യ നേടിയത്
Discussion about this post