ഇടുക്കി: കട്ടപ്പനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലോഡ്ജിൽ മുറിയെടുത്ത പാസ്റ്റർ അറസ്റ്റിൽ. പെരുംതൊട്ടി ചക്കാലക്കൽ ജോൺസൺ (51) ആണ് അറസ്റ്റിലായത്. സുവിശേഷ പ്രവർത്തനങ്ങൾ നടത്തുന്ന ഇയാൾ വിവിധ സ്‌കൂളുകളിൽ കരാട്ടെയും പഠിപ്പിക്കുന്നുണ്ട്.
എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയുമായിട്ടാണ് ഇയാൾ ലോഡ്ജിൽ മുറിയിൽ എടുത്തത്. കട്ടപ്പന പോലീസ് സ്‌റ്റേഷന് സമീപത്തെ ലോഡ്ജിൽ ആയിരുന്നു ഇയാൾ എത്തിയത്. താൻ കട്ടപ്പന സിഐ ആണ് എന്നായിരുന്നു പാസ്റ്റർ ലോഡ്ജിലെ ജീവനക്കാരോട് പറഞ്ഞിരുന്നത്.
എന്നാൽ കട്ടപ്പന സിഐയെ ലോഡ്ജ് ജീവനക്കാർക്ക് പരിചയം ഉണ്ട്. ഇതോടെ ലോഡ്ജ് ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോൾ കൂടെയുള്ളത് മകളാണ് എന്നായിരുന്നു പ്രതി ആദ്യം പറഞ്ഞത്. എന്നാൽ കുട്ടിയെ ചോദ്യം ചെയ്തതോടെ കാര്യങ്ങൾ വ്യക്തമാകുകയായിരുന്നു. സംഭവത്തിൽ പോക്‌സോ നിയമ പ്രകാരം ആണ് ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തത്. കൂടുതൽ കുട്ടികൾ ഇയാളുടെ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
Discussion about this post