അഹമ്മദാബാദ്: പൊതുപരീക്ഷയിൽ മാർക്ക് കൂട്ടുന്നതിൽ തെറ്റ് വരുത്തില അദ്ധ്യാപകനെതിരെ നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ പേപ്പറിലെ മാർക്കുകൾ എല്ലാം ചേർത്ത് കൂട്ടുന്നതിനിടെ 30 മാർക്ക് കൂട്ടാൻ അദ്ധ്യാപകൻ വിട്ട് പോവുകയായിരുന്നു. ഇതോടെ, വൻ തുകയാണ് വിദ്യഭാസ വകുപ്പ് പിഴയിട്ടത്.
അദ്ധ്യാപകന്റെ പിഴവു മൂലം പരീക്ഷയിൽ തോറ്റ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. വിദ്യാർത്ഥിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ഗുജറാത്ത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഗുരുതര തെറ്റ് വരുത്തിയ അദ്ധ്യാപകർക്ക് പിഴയിട്ടത്.
ബോർഡ് പരീക്ഷ ഉത്തര പേപ്പർ പരിശോധനയിൽ കണക്കുകൂട്ടൽ പരിശോധനയിൽ പിഴവ് വരുത്തിയതിന് ഈ വർഷം മാത്രം 4488 അദ്ധ്യാപകർക്ക് വിദ്യാഭ്യാസ വകുപ്പ് പിഴയിട്ടിട്ടുണ്ട്. അദ്ധ്യാപകരിൽ നിന്നായി 64 ലക്ഷം രൂപയാണ് വിദ്യാഭ്യാസ വകുപ്പ് പിഴയായി ഈടാക്കിയത്. 10, പ്ലസ് 2 പരീക്ഷയിലാണ് വൻ പിഴവ് വന്നതായി കണ്ടെത്തിയത്.
കണക്കുകൂട്ടൽ പിഴച്ച നൂറിലേറെ അദ്ധ്യാപകർ പഠിപ്പിക്കുന്ന വിഷയവും കണക്ക് ആണ്. ഇത് വലിയ രീതിയിലുള്ള ആശങ്ക മുന്നോട്ട് വയ്ക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇതിനെതി െപരാതിയുമായി എത്തിയത്.
പത്താം ക്ലാസിൽ മാത്രം പേപ്പർ പരിശോധനയിൽ പിഴവ് വരുത്തിയ 1654 അദ്ധ്യാപകരിൽ നിന്ന് മാത്രമായി 20 ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. ഓരോ പിഴവിനും 100 രൂപ വീതമാണ് ഈടാക്കിയത്. ജനറൽ വിഷയങ്ങളിൽ പ്ലസ് 2വിൽ മാത്രം പിഴവ് വരുത്തിയത് 1404 അദ്ധ്യാപകരാണ്. ഇവരിൽ നിന്ന് 24.31 ലക്ഷം രൂപയും സയൻസ് വിഷയങ്ങൾക്ക് പിഴവ് വരുത്തിയ 1430 അദ്ധ്യാപകരിൽ നിന്ന് 19.66 ലക്ഷം രൂപയുമാണ് പിഴയായി ഈടാക്കിയത്.
Discussion about this post