ഒരു സ്ഥലത്ത് നിന്നും വന്ന് മറ്റൊരു സ്ഥലത്ത് വസിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന ജീവികളെയും സസ്യങ്ങളെയുമാണ് അധിനിവേശ സ്പീഷീസുകൾ ജീവികൾ എന്നെല്ലാം പറയുന്നത്. ഇവയിൽ ചിലത് ഒരു പ്രദേശത്തെ തന്നെ വ്യവസ്ഥയെ തകിടം മറിക്കുന്ന ഒന്നായി മാറാറുണ്ട്.
അത്തരത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വിനാശകാരികളായ അധിനിവേശ ജീവികളിൽ മുൻനിരയിലാണ് തവളയിനങ്ങളായ കേൻ ടോഡുകൾ. കനത്ത വിഷം ശരീരത്തിൽ വഹിക്കുന്ന ഈ തവളയിനങ്ങളുടെ ജന്മനാട് അമേരിക്കൻ വൻകരകളിൽ പെറു മുതൽ ടെക്‌സസ് വരെയുള്ള േേഖലകളാണ്. എന്നാൽ, 18-ാം നൂറ്റാണ്ടിൽ കപ്പൽ വഴിയുള്ള ചരക്കുനീക്കത്തിന്റെ ഭാഗമായി അമേരിക്കൻ വൻകരകളിൽ നിന്ന് ലോകത്തിന്റെ പലഭാഗങ്ങളിലായി എത്തപ്പെട്ട ഇവ, ഓസ്‌ട്രേലിയ, കരീബിയൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.
ആറിഞ്ചോളം വലിപ്പം വയ്ക്കുന്ന കേൻ ടോഡുകൾ മഞ്ഞ, ബ്രൗൺ എന്നീ നിറങ്ങളിലാണ് കാണപ്പെടാറ്. എന്തെങ്കിലും അപകടാവസ്ഥ വരുമ്പോൾ തലയുടെ പിന്നിൽ നിന്നും പാൽ പോലെയുള്ള ഒരു വിഷവസ്തു പുറപ്പെടുവിക്കുന്നു. മനുഷ്യരും മൃഗങ്ങളും ഉൾപ്പെടെ സകല ജീവികൾക്കും അപകടമുണ്ടാക്കുന്നതാണ് ഈ വിഷവസ്തു.
ഒസ്‌ട്രേലിയയിൽ കരിമ്പ് കർഷകർ ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ഈയിനം തവളകെള രാജ്യത്ത് കൊണ്ടുവന്നതെന്നും പറയപ്പെടുന്നുണ്ട്. കരിമ്പ് കൃഷിെയ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന ജീവികളെ ഇല്ലാതാക്കാനായി കൊണ്ടുവന്ന ഈ തവളകൾ പിന്നീട് പരിസ്ഥിതിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയായിരുന്നു.
വിനോദവളർത്തലിന് വേണ്ടിയാണ് തായ്‌വാനിലും ഇവയെ എത്തിച്ചതെന്ന് പറയുന്നു. എന്നാൽ, ഇവ തായ്‌വാന്റെ പരിസ്ഥിതിയിൽ പെറ്റ് പെരുകുകയും തായ്‌വാനിൽ അപകടകരമായ അവസ്ഥയിൽ എത്തിക്കുകയായിരുന്നു. ഇവിടെ ടോഡ് തവളകൾക്ക് ശത്രുക്കളോ വേട്ടക്കാരോ ഇല്ലാത്തതുകൊണ്ട് തന്നെ ഇവിടെ ഇവ പെറ്റുപെരുകുകയാണ് ഉണ്ടായത്. മറ്റുള്ള തവളകളെ അപേക്ഷിച്ച് ഇവയുടെ പ്രജനനം കൂടുതലാണ്.
Discussion about this post