ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് നിൽക്കുകയും ഒരുമിച്ച് നടക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് മോദി ഇക്കാര്യം പറഞ്ഞത്. “അത് പഹൽഗാമിലെ ഭീകരാക്രമണമായാലും (ഏപ്രിലിൽ ജെയ്‌ഷെ-ഇ-മുഹമ്മദ് 26 പേരെ കൊലപ്പെടുത്തി) ക്രോക്കസ് സിറ്റി ഹാളിന് നേരെയുണ്ടായ ഭീരുത്വപരമായ ആക്രമണമായാലും (2024 മാർച്ചിൽ മോസ്കോയിലെ ഒരു കച്ചേരി ഹാളിൽ ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ ആക്രമണത്തിൽ 149 പേർ കൊല്ലപ്പെട്ടു)…” ഈ സംഭവങ്ങളുടെയെല്ലാം മൂലകാരണം ഒന്നുതന്നെയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഏതൊരു ഭീകരാക്രമണവും മാനവികതയുടെ മൂല്യങ്ങൾക്കു നേരെയുള്ള നേരിട്ടുള്ള ആക്രമണമാണെന്ന ഇന്ത്യയുടെ അചഞ്ചലമായ വിശ്വാസമാണ്… അതിനെതിരായ ആഗോള ഐക്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഭീകരതയെ ചെറുക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ റഷ്യ മുൻപും ശക്തമായി പിന്തുണച്ചിട്ടുണ്ട്, പഹൽഗാം ആക്രമണത്തിന് ശേഷം തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് റഷ്യ പൂർണ്ണമായി പിന്തുണ നൽകുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വ്യക്തമാക്കിയിരുന്നു. അക്രമപരമായ തീവ്രവാദത്തെ നേരിടുന്നതിൽ ഇന്ത്യ തങ്ങളുടെ ഒരു പൂർണ്ണ സഖ്യകക്ഷിയാണെന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.










Discussion about this post