ബീജിംഗ്: യുദ്ധമുണ്ടായാല്‍ ചൈനീസ് സൈന്യം അടല്‍ തുരങ്കം നശിപ്പിക്കുമെന്ന് ചൈനയുടെ ഭീഷണി. ചൈനീസ് സര്‍ക്കാരിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലാണ് ചൈന അടല്‍ ടണലിനെ നശിപ്പിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍ സമാധാനത്തിനുള്ള സമയമാണെന്നും യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ തുരങ്കം പ്രവര്‍ത്തിക്കില്ലെന്നും മനസ്സിലാക്കാന്‍ ഇന്ത്യക്ക് തിരിച്ചറിയുമെന്നും ലേഖനത്തില്‍ ചൈന ഭീഷണി ഉയര്‍ത്തുന്നു.
അടല്‍ ടണലിനെക്കുറിച്ച് ഗ്ലോബല്‍ ടൈംസില്‍ ഒരു ലേഖനം തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടല്‍ തുരങ്കത്തിലൂടെ ഇന്ത്യക്ക് വലിയ നേട്ടമുണ്ടാകില്ലെന്നാണ് ചൈനയുടെ വിമര്‍ശനം. ഈ പ്രദേശം മലയോരവും ജനസാന്ദ്രതയുമുള്ളതിനാല്‍ സൈനിക ആവശ്യങ്ങള്‍ക്കായി മാത്രമാണ് ഇത് നിര്‍മ്മിച്ചതെന്ന് ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു.
തന്ത്ര പ്രാധാന്യമുള്ള അടല്‍ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് ഹിമാചല്‍ പ്രദേശിലെ റോഹ്താങ്ങില്‍ ഉദ്ഘാടനം ചെയ്തത്. രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയില്‍ നിന്ന് പുതിയ ഭീഷണികള്‍ ഉയരുന്നത്.












