ഡെറാഡൂൺ: ഇന്ത്യയിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കലാപം ഉണ്ടാക്കാനും ട്രെയിൻ അപകടങ്ങൾ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായുള്ള സംശയം വീണ്ടും ബലപ്പെടുന്നു. ഏറ്റവും ഒടുവിൽ ഉത്തരേന്ത്യയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം നടന്നതായി സംശയം. ഉത്തരാഖണ്ഡിലെ റെയിൽവേ പാളത്തിൽ ഗ്യാസ് സിലിണ്ടർ കണ്ടെത്തിയതിനെ തുടർന്നാണ് ട്രെയിൻ അട്ടിമറി ശ്രമം ശ്രദ്ധയിൽ പെട്ടത്. റൂർക്കിയിൽ കരസേന ഉപയോഗിച്ചിരുന്ന റെയിൽവേ പാളത്തിലാണ് സിലിണ്ടർ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട്ടിൽ ചരക്കു വണ്ടിയിലേക്ക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ഇടിച്ച് അനവധി ബോഗികൾ പാളം തെറ്റിയത്.
ധൻദേ റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 6.35ഓടെയാണ് സംഭവം നടന്നത്. BCNHL/32849 എന്ന ഗുഡ്‌സ് ട്രെയിൻ കടന്നുപോകുമ്പോഴായിരുന്നു സംഭവം. ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റാണ് പാളത്തിൽ സിലിണ്ടർ കിടക്കുന്നതായി വിവരമറിയിച്ചത്. ഇതിനെ തുടർന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിൻ നിർത്തിയതിനാൽ വലിയൊരു അപകടം ഒഴിവാകുകയായിരുന്നു.
ഈ മാസം ആദ്യവാരം ഉത്തർപ്രദേശിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നിരുന്നു. സെപ്തംബറിൽ കാൺപൂരിലും ഇത്തരത്തിൽ ട്രെയിൻ അട്ടിമറി നടത്താൻ ശ്രമം നടന്നിരുന്നു. പല സ്ഥലങ്ങളിൽ നിന്നും മരക്കഷ്ണങ്ങളും ഇത്തരത്തിലുള്ള ഗ്യാസ് കുറ്റികളും ലഭിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിനെതിരെ കേന്ദ്ര തലത്തിൽ നിന്ന് തന്നെ അന്വേഷണം നടക്കുന്നുണ്ട്.
Discussion about this post