തിരുവനന്തപുരം: മത്സ്യ കർഷകർക്ക് കൂടുതൽ മെച്ചം ലഭിക്കുന്നതിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) നിർമ്മിക്കുന്ന കൃത്രിമ ആവാസവ്യവസ്ഥകൾ സംസ്ഥാനമൊട്ടാകെ വ്യാപകമാക്കാനൊരുങ്ങുന്നു. ഇതിനു വേണ്ടി കേന്ദ്ര അനുമതിക്ക് കാത്തിരിക്കുകയാണ് സംസ്ഥാനം. പദ്ധതിയുടെ ചെലവിനുള്ള 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുക.
തീരക്കടലിൽ കൃത്രിമപാരുകൾ നിക്ഷേപിക്കുകയും അതിലൂടെ മത്സ്യ കുഞ്ഞുങ്ങൾക്ക് വളരാൻ കൃത്രിമമായ ആവാസ വ്യവസ്ഥ നിർമ്മിക്കുകയും ആണ് ചെയ്യുന്നത്. ഇത് വഴി മത്സ്യ സമ്പത്ത് കൂടും എന്നത് മതമല്ല വാണിജ്യ പ്രാധാന്യമേറിയ മത്സ്യകുഞ്ഞുങ്ങൾ കൂടെ ലഭിക്കാനുള്ള സാധ്യതയാണ് വർദ്ധിക്കുന്നത് ഇതിലൂടെ മത്സ്യ കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാകും എന്നതാണ് പദ്ധതിയുടെ ഗുണം
നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്. എന്നാൽ കേന്ദ്ര സർക്കാർ അനുമതി നൽകുന്നതോടെ പദ്ധതിയുടെ രണ്ടാംഘട്ടം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലയിലെ 96 മത്സ്യഗ്രാമങ്ങളിലായി നടപ്പിലാക്കും. ഇതിനുള്ള 29.76 കോടിയുടെ പ്രൊപോസൽ സംസ്ഥാനം സമർപ്പിച്ചിട്ടുണ്ട്.











Discussion about this post