കൊച്ചി : സമൂഹ മാദ്ധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടന്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ പരാതിയിലാണ് അറസ്റ്റ് . സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് നൽകിയത്. ഇതിനെ തുടർന്ന് നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
മകളെയും തന്നെയും പിന്തുടര്‍ന്ന് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നുണ്ട്. നടനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസങ്ങളിൽ നടനെതിരെ മകൾ അവന്തിക തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. തന്റെ പിതാവ് തന്നെ തിരിഞ്ഞു പോലും നോക്കാറില്ലെന്നും, ഇപ്പോൾ അവകാശ വാദം ഉന്നയിക്കുന്നതിൽ അർത്ഥമില്ലെന്നുമാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക വ്യക്തമാക്കിയത്. ഇതിനെതിരെ നടൻ ബാല രംഗത്ത് വരുകയും, തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ കൂടെ നടിക്കും മകൾക്കുമെതിരെ രൂക്ഷമായ സൈബർ അറ്റാക്ക് ഉണ്ടാവുകയുമായിരിന്നു.
Discussion about this post